രാജ്യത്ത് പുതിയ രോഗികൾ 3 ലക്ഷത്തിലേക്ക്
രാജ്യത്ത് പുതിയ രോഗികൾ  3 ലക്ഷത്തിലേക്ക്
Tuesday, April 20, 2021 12:34 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ കോ​വി​ഡ് വ്യാ​പ​നം അ​തി​തീ​വ്ര​മാ​യ​തോ​ടെ ഇ​ന്ന​ലെ മാ​ത്രം 2.73 ല​ക്ഷം പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ചു. രാ​ജ്യ​ത്തെ മൊ​ത്തം കോ​വി​ഡ് കേ​സു​ക​ൾ ഒ​ന്ന​ര​ക്കോ​ടി (1,50,61,919) ക​വി​ഞ്ഞു. ക​ഴി​ഞ്ഞ 15 ദി​വ​സംകൊ​ണ്ട് 25 ല​ക്ഷം രോ​ഗി​ക​ളു​ണ്ടാ​യി. 24 മ​ണി​ക്കൂ​റി​ൽ 1,619 പേ​ർകൂ​ടി മ​രി​ച്ച​തോ​ടെ മൊ​ത്തം മ​ര​ണം 1.78 ല​ക്ഷ​മാ​യി.

ദി​വ​സേ​ന​യു​ള്ള പു​തി​യ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം മൂ​ന്നു ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ത്ത​തോ​ടെ രാ​ജ്യ​ത്ത് യു​ദ്ധ​സ​മാ​ന​മാ​യ ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ സ്ഥി​തി​യാ​യി. ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ൽ പ​രി​ശോ​ധി​ക്കു​ന്ന​വ​രി​ൽ മൂ​ന്നി​ലൊ​രാ​ൾ​ക്കു വീ​തം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ഡ​ൽ​ഹി​യി​ൽ വാ​രാ​ന്ത്യ ക​ർ​ഫ്യൂ​വി​നു പി​ന്നാ​ലെ അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച വ​രെ സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണും‍ ഇ​ന്ന​ലെ രാ​ത്രി പ്രാ​ബ​ല്യ​ത്തി​ലാ​യി. മ​ഹാ​രാഷ്‌ട്രയി​ൽ മേ​യ് ഒ​ന്നു വ​രെ ക​ർ​ഫ്യൂ അ​ട​ക്കം ക​ർ​ശ​ന നി​യ​ന്ത്ര​ണം തു​ട​രും. രാ​ജ്യ​മാ​കെ ലോ​ക്ക്ഡൗ​ണ്‍ ഇ​നി ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ത​തു സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ തീ​രു​മാ​നം എ​ടു​ക്കാ​മെ​ന്നും കേ​ന്ദ്ര​ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ആ​വ​ർ​ത്തി​ച്ചു.


തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ദി​വ​സ​വും ര​ണ്ട​ര ല​ക്ഷ​ത്തോ​ളം കേ​സു​ക​ളെ​ത്തി​യ​തോ​ടെ, മും​ബൈ, ഡ​ൽ​ഹി, അ​ഹ​മ്മ​ദാ​ബാ​ദ് അ​ട​ക്ക​മു​ള്ള ന​ഗ​ര​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ൾ രോ​ഗി​ക​ളെ​ക്കൊ​ണ്ടും മോ​ർ​ച്ച​റി​ക​ളും ശ്മ​ശാ​ന​ങ്ങ​ളും മൃ​ത​ശ​രീ​ര​ങ്ങ​ൾ കൊ​ണ്ടും നി​റ​ഞ്ഞു. മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​നും വെ​ന്‍റി​ലേ​റ്റ​റും മ​രു​ന്നു​ക​ളും മു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു​ള്ള ചി​കി​ത്സാസൗ​ക​ര്യ​ങ്ങ​ൾക്കും പ്ര​തി​രോ​ധ വാ​ക്സി​നു​ം വ​രെ ക്ഷാ​മം തു​ട​ർ​ന്നു.

ഡ​ൽ​ഹി​യി​ലും മും​ബൈ​യി​ലും നേ​രത്തേ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ പ്ര​ത്യേ​ക കോ​വി​ഡ് സെ​ന്‍റ​റു​ക​ളും സ്റ്റേ​ഡി​യ​ങ്ങ​ളും ചി​ല ഹോ​ട്ട​ലു​ക​ളും വീ​ണ്ടും കോ​വി​ഡ് ചി​കി​ത്സയ്ക്കാ​യി സ​ജ്ജീ​ക​രി​ച്ചു.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.