കെഎഎസ്: ഇരട്ട സംവരണം ഏർപ്പെടുത്താൻ അധികാരമുണ്ടെന്നു കേരളം
Sunday, April 18, 2021 11:55 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ​ർ​വീ​സി​ൽ (കെ​എ​എ​സ്) പ്ര​വേ​ശ​ന​ത്തി​ന് ഇ​ര​ട്ട സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള അ​ധി​കാ​രം സ​ർ​ക്കാ​രി​നു​ണ്ടെ​ന്നു കേ​ര​ളം. ഇ​ര​ട്ട സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത് സ​ർ​ക്കാ​രി​ന്‍റെ ന​യ​പ​ര​മാ​യ തീ​രു​മാ​ന​മാ​ണെ​ന്നും സു​പ്രീംകോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്ത സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ കേ​ര​ളം വ്യ​ക്ത​മാ​ക്കി.

കെ​എ​എ​സ് രൂ​പ​വ​ത്ക​രി​ക്കു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ ന​യ​പ​ര​മാ​യ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. ആ​യ​തി​നാ​ൽ സം​വ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ അ​ധി​കാ​ര​മു​ണ്ട്. സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ലൂ​ടെ​യോ സ്ഥ​ലം​മാ​റ്റ​ത്തി​ലൂ​ടെ​യോ ഉ​ള്ള നി​യ​മ​നം അ​ല്ലാ​ത്ത​തി​നാ​ൽ സം​വ​ര​ണം നി​ഷേ​ധി​ക്കാ​നാ​കി​ല്ലെ​ന്നും അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ആ​ശ തോ​മ​സ് സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു.


നി​ല​വി​ൽ സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ഉ​ള്ള​വ​ർ​ക്ക് കെ​എ​എ​സി​ൽ പ്ര​വേ​ശ​നം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ പ​രീ​ക്ഷ​യും ഇ​ന്‍റ​ർ​വ്യൂ​വും പാ​സാ​കേ​ണ്ടതു​ണ്ട്. അ​തി​നാ​ൽ ഇ​തു പു​തി​യ നി​യ​മ​ന​ത്തി​നു തു​ല്യ​മാ​ണ്. സ്ട്രീം ​ര​ണ്ടി​ലും മൂ​ന്നി​ലും ഇ​ര​ട്ട സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​ന്‍റെ നി​യ​മോ​പ​ദേ​ശം ല​ഭി​ച്ച​തി​നു ശേ​ഷ​മാ​ണെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ഒ​രി​ക്ക​ൽ സം​വ​ര​ണ​ത്തി​ലൂ​ടെ സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച​വ​ർ​ക്ക് കെ​എ​എ​സി​ൽ പ്ര​വേ​ശ​ന​ത്തി​നു സം​വ​ര​ണം ന​ൽ​കു​ന്ന​ത് ഇ​ര​ട്ട സം​വ​ര​ണ​മാ​ണെ​ന്നാ​ണ് സു​പ്രീംകോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന സ​മ​സ്ത നാ​യ​ർ സ​മാ​ജം അ​ട​ക്ക​മു​ള്ള​വ​രു​ടെ വാ​ദം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.