മുരളീധരന്റെ പരാമർശത്തിനെതിരേ ചിദംബരം
Sunday, April 18, 2021 1:55 AM IST
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ നടത്തിയ ’കോവിഡിയറ്റ്’ പരാമർശത്തിനെതിരേ രൂക്ഷവിമർശനവുമായി മുൻകേന്ദ്രമന്ത്രി പി. ചിദംബരം. മുരളീധരനെ നിയന്ത്രിക്കാൻ ബിജെപി നേതൃത്വത്തിൽ ആരുമില്ലേയെന്നു ചിദംബരം ട്വിറ്ററിൽ ചോദിച്ചു.
മുഖ്യമന്ത്രിക്കെതിരേയുള്ള പ്രയോഗം അസ്വീകാര്യവും ഞെട്ടിക്കുന്നതുമാണ്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി ’ദീദി ഓ ദീദി’ പ്രയോഗം നടത്തിയതിനാൽ ബിജെപിയിൽ എന്തും സാധ്യമാണെന്നു കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവ് പരിഹസിച്ചു.