മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര ചുമതലയേറ്റു
Wednesday, April 14, 2021 1:23 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ 24-ാമ​ത് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റാ​യി സു​ശീ​ൽ ച​ന്ദ്ര ചു​മ​ത​ല​യേ​റ്റു. സു​നി​ൽ അ​റോ​റ വി​ര​മി​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് നി​യ​മ​നം. 2022 മേ​യ് 14 വ​രെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലാ​വ​ധി.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി 2019 ഫെ​ബ്രു​വ​രി 14നാ​ണ് സു​ശീ​ൽ ച​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ത​നാ​കു​ന്ന​ത്. സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട് ടാ​ക്സി​ന്‍റെ (സി​ബി​ഡി​ടി) ചെ​യ​ർ​മാ​നാ​യി​രി​ക്കേ ആ​യി​രു​ന്നു ഈ ​നി​യ​മ​നം. 1980 ബാ​ച്ചി​ലെ ഐ​ആ​ർ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്.


അ​ടു​ത്ത വ​ർ​ഷം ഗോ​വ, മ​ണി​പ്പൂ​ർ, ഉ​ത്ത​രാ​ഖ​ണ്ഡ്, പ​ഞ്ചാ​ബ്, ഉ​ത്ത​ർ​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു ന​ട​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ സു​ശീ​ൽ ച​ന്ദ്ര​യു​ടെ ചു​മ​ത​ല​യി​ലാ​യി​രി​ക്കും ന​ട​ക്കു​ന്ന​ത്. ഗോ​വ, മ​ണി​പ്പൂ​ർ, ഉ​ത്ത​രാ​ഖ​ണ്ഡ്, പ​ഞ്ചാ​ബ് സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളു​ടെ കാ​ലാ​വ​ധി മാ​ർ​ച്ച് മാ​സ​ത്തി​ലും യു​പി നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി മേ​യി​ലു​മാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.