ആസാമിലെ ഒന്പതു ബിപിഎഫ് സ്ഥാനാർഥികൾ ഛത്തീസ്ഗഡിൽ
Wednesday, April 14, 2021 1:23 AM IST
റാ​​യ്പു​​ർ: ആ​​സാ​​മി​​ൽ കോ​​ൺ​​ഗ്ര​​സി​​ന്‍റെ സ​​ഖ്യ​​ക​​ക്ഷി​​യാ​​യ ബോ​​ഡോ​​ലാ​​ൻ​​ഡ് പീ​​പ്പി​​ൾ​​സ് ഫ്ര​​ണ്ടി(​​ബി​​പി​​എ​​ഫ്)​​ന്‍റെ ഒ​​ന്പ​​തു സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ കോ​​ൺ​​ഗ്ര​​സ് ഭ​​രി​​ക്കു​​ന്ന ഛത്തീ​​സ്ഗ​​ഡി​​ലെ​​ത്തി​​ച്ചു.

ബി​​ജെ​​പി​​യു​​ടെ കു​​തി​​ര​​ക്ക​​ച്ച​​വ​​ടം ഭ​​യ​​ന്നാ​​ണു സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ ഛത്തീ​​സ്ഗ​​ഡി​​ലെ​​ത്തി​​ച്ച​​തെ​​ന്നു ഛത്തീ​​സ്ഗ​​ഡി​​ലെ മു​​തി​​ർ​​ന്ന കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് പ​​റ​​ഞ്ഞു. റാ​​യ്പു​​രി​​ലെ ഹോ​​ട്ട​​ലി​​ൽ ക​​ഴി​​യു​​ന്ന സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ മേ​​യ് ര​​ണ്ടു​​വ​​രെ അ​​വി​​ടെ​​യു​​ണ്ടാ​​കും.


കോ​​ൺ​​ഗ്ര​​സ് സ​​ഖ്യ​​ത്തി​​ൽ 12 ബി​​പി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​ണു മ​​ത്സ​​രി​​ച്ച​​ത്. ബി​​പി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ സിം​​ഗ​​പ്പൂ​​രി​​ലേ​​ക്കു മാ​​റ്റി​​യെ​​ന്നു നേ​​ര​​ത്തെ റി​​പ്പോ​​ർ​​ട്ടു​​ണ്ടാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.