രാജ്യസഭ തെരഞ്ഞെടുപ്പ് 30ന്
Tuesday, April 13, 2021 1:12 AM IST
ന്യൂ​​​ഡ​​​ല്‍ഹി: കേ​​​ര​​​ള​​​ത്തി​​​ല്‍ ഒ​​​ഴി​​​വു​​​വ​​​ന്ന മൂ​​​ന്നു രാ​​​ജ്യ​​​സ​​​ഭാ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള തെ​​​രെ​​​ഞ്ഞെ​​​ടു​​​പ്പ് ഈ ​​​മാ​​​സം 30ന് ​​​ന​​​ട​​​ക്കു​​​മെ​​​ന്നു കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു. നാ​​​മ​​​നി​​​ര്‍ദേ​​​ശ പ​​​ത്രി​​​ക ചൊ​​​വ്വാ​​​ഴ്ച മു​​​ത​​​ല്‍ സ​​​മ​​​ര്‍പ്പി​​​ക്കാം. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ലം പു​​​റ​​​ത്തു​​​വ​​​രു​​​ന്ന മേ​​​യ് ര​​​ണ്ടി​​​ന​​​കം രാ​​​ജ്യ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ തീ​​​രു​​​മാ​​​നം.

നേ​​​ര​​​ത്തെ ഏ​​​പ്രി​​​ല്‍ 12നാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ല്‍ ഒ​​​ഴി​​​വു വ​​​രു​​​ന്ന മൂ​​​ന്നു രാ​​​ജ്യ​​​സ​​​ഭാ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ല്‍, വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന ദി​​​വ​​​സം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് നീ​​​ട്ടി​​വ​​​യ്ക്കു​​​ക​​​യാ​​​ണെ​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍ അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. നി​​​ല​​​വി​​​ലു​​​ള്ള എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ലം വ​​​ന്ന​​​തി​​​നു​​​ശേ​​​ഷം രാ​​​ജ്യ​​​സ​​​ഭാ തെ​​​രെ​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തി​​​യാ​​​ൽ മ​​​തി എ​​​ന്നാ​​​ണു നി​​​യ​​​മോ​​​പ​​​ദേ​​​ശം കി​​​ട്ടി​​​യ​​​തെ​​​ന്നും ക​​​മ്മീ​​​ഷ​​​ൻ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു.


ഇ​​​തി​​​നെ​​​തി​​​രെ നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി​​​​​​യും എ​​​​​​സ്. ശ​​​​​​ര്‍​മ എം​​​​​​എ​​​​​​ല്‍​എ​​​​​​യും ന​​​​​​ല്‍​കി​​​​​​യ ഹ​​​​​​ര്‍​ജി​​​​​​ക​​​​​​ള്‍ അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ച്ചാ​​​​​​ണ് ജ​​​​​​സ്റ്റീ​​​​​​സ് പി.​​​​​​വി. ആ​​​​​​ശ​​​​ മേ​​​യ് ര​​​ണ്ടി​​​ന​​​കം തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ത്ത​​ണ​​മെ​​ന്ന് ഉ​​​​​​ത്ത​​​​​​ര​​​​​​വി​​ട്ട​​ത്. നി​​​ല​​​വി​​​ലു​​​ള്ള നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ള്‍ക്കാ​​​ണ് വോ​​​ട്ട​​​വ​​​കാ​​​ശ​​​മെ​​​ന്നും അ​​​വ​​​രാ​​​ണ് മൂ​​​ന്നു രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കേ​​​ണ്ട​​​തെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ലെ ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​ച്ച​​​ത്. രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ളാ​​​യ വ​​​യ​​​ലാ​​​ര്‍ ര​​​വി, കെ.​​​കെ. രാ​​​ഗേ​​​ഷ്, പി​​​.വി. അ​​​ബ്ദു​​​ള്‍ വ​​​ഹാ​​​ബ് എ​​​ന്നി​​​വ​​​രു​​​ടെ കാ​​​ലാ​​​വ​​​ധി ഏ​​​പ്രി​​​ല്‍ 21നാ​​​ണ് അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.