റഷ്യൻ വാക്സിന് അനുമതി നൽകാൻ ശിപാർശ
റഷ്യൻ വാക്സിന് അനുമതി നൽകാൻ ശിപാർശ
Tuesday, April 13, 2021 1:00 AM IST
ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​യു​ടെ സ്പു​ട്നി​ക് വാ​ക്സി​ന് അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നു​ള്ള അ​നു​മ​തി ന​ൽ​കാ​ൻ ശി​പാ​ർ​ശ. സെ​ൻ​ട്ര​ൽ ഡ്ര​ഗ്സ് സ്റ്റാ​ൻ​ഡേ​ർ​ഡ് ക​ണ്‍ട്രോ​ൾ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ (സി​ഡി​എ​സ്‌​സി​ഒ) സ​ബ്ജ​ക്ട് എ​ക്സ്പേ​ർ​ട്ട് ക​മ്മി​റ്റി​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ അ​നു​മ​തി ന​ൽ​കാ​ൻ ശി​പാ​ർ​ശ ചെ​യ്ത​ത്. വി​ദ​ഗ്ധ സ​മി​തി​യു​ടെ ശി​പാ​ർ​ശ​യ്ക്ക് ഡ്ര​ഗ്സ് ക​ണ്‍ട്രോ​ള​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ (ഡി​സി​ജി​ഐ) അ​ന്തി​മ അം​ഗീ​കാ​രം ന​ൽ​കു​ന്ന​തോ​ടെ ഇ​ന്ത്യ​യി​ൽ വി​ത​ര​ണ​ത്തി​നെ​ത്തു​ന്ന മൂ​ന്നാ​മ​ത്തെ വാ​ക്സി​നാ​കും സ്പു​ട്നി​ക്-​വി.

91.6 ശ​ത​മാ​നം ഫ​ല​പ്രാ​പ്തി അ​വ​കാ​ശ​പ്പെ​ടു​ന്ന സ്പു​ട്നി​ക് വാ​ക്സി​ൻ ഡോ. ​റെ​ഡ്ഡീ​സാ​ണ് ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്കു​ന്ന​ത്. റ​ഷ്യ​യി​ലെ ഗ​മ​ലേ​യ നാ​ഷ​ണ​ൽ റി​സ​ർ​ച്ച് സെ​ന്‍റ​ർ ഓ​ഫ് എ​പ്പി​ഡെ​മി​യോ​ള​ജി ആ​ൻ​ഡ് മൈ​ക്രോ​ബ​യോ​ള​ജി​യാ​ണ് വാ​ക്സി​ൻ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. വാ​ക്സി​ന്‍റെ അ​ടി​യ​ന്ത​ര വി​ത​രാ​ണാ​നു​മ​തി തേ​ടി ഡോ. ​റെ​ഡ്ഡീ​സ് ഫെ​ബ്രു​വ​രി 19നാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്.

ഇ​ന്ത്യ​യി​ലെ 18നും 99​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള 1600 പേ​രി​ൽ ക്ലി​നി​ക്ക​ൽ ടെ​സ്റ്റ് ന​ട​ത്തി​യെ​ന്നാ​ണ് ക​ന്പ​നി പ​റ​യു​ന്ന​ത്. യു​എ​ഇ, വെ​ന​സ്വേ​ല, ബെ​ലാ​റ​സ് എ​ന്നി രാ​ജ്യ​ങ്ങ​ളി​ലും സ്പു​ട്നി​ക് പ​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്നു.

ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്കു​ന്ന കോ​വി​ഷീ​ൽ​ഡി​നും കോ​വാ​ക്സി​നു​മാ​ണ് നി​ല​വി​ൽ രാ​ജ്യ​ത്ത് വി​ത​ര​ണ​ത്തി​ന് അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.