അഴിമതി: അനിൽ ദേശ്മുഖിനെ നാളെ സിബിഐ ചോദ്യം ചെയ്യും
അഴിമതി: അനിൽ ദേശ്മുഖിനെ  നാളെ സിബിഐ ചോദ്യം ചെയ്യും
Tuesday, April 13, 2021 1:00 AM IST
മും​​​​ബൈ: അ​​​​ഴി​​​​മ​​​​തി​​​​ക്കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി അ​​​​ന്വേ​​​​ഷ​​​​ണം പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി​​​​സ്ഥാ​​​​നം രാ​​​​ജി​​​​വ​​​​ച്ച അ​​​​നി​​​​ൽ ദേ​​​​ശ്മു​​​​ഖി​​​​നെ സി​​​​ബി​​​​ഐ നാ​​​​ളെ ചോ​​​​ദ്യം ചെ​​​​യ്യും.

മും​​​​ബൈ​​​​യി​​​​ലെ ബാ​​​​റു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നും ഹോ​​ട്ട​​ലു​​ക​​ളി​​ൽ​​നി​​ന്നും പ്ര​​​​തി​​​​മാ​​​​സം നൂ​​​​റു​​​​കോ​​​​ടി രൂ​​​​പ പി​​​​രി​​​​ച്ചെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന് പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ സ​​​​ച്ചി​​​​ൻ വാ​​​​സി​​​​നോ​​​​ട് അ​​​​നി​​​​ൽ ദേ​​​​ശ്മു​​​​ഖ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​രു​​ന്നു​​​​വെ​​​​ന്ന് മു​​​​ൻ മും​​ബൈ പോ​​ലീ​​സ് ക​​മ്മീ​​ഷ​​ണ​​ർ പ​​​​രം​​​​ബീ​​​​ർ സിം​​​​ഗ് ആ​​​​രോ​​​​പ​​​​ണ​​​​മു​​​​ന്ന​​​​യി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​തി​​​നു പി​​​​ന്നാ​​​​ലെ ദേ​​​​ശ്മു​​​​ഖി​​​​ന്‍റെ രാ​​​​ജി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു ബി​​​​ജെ​​​​പി രം​​​​ഗ​​​​ത്തെ​​​​ത്തി.


പ​​​​രം​​​​ബീ​​​​റി​​​​ന്‍റെ പ​​​​രാ​​​​തി​​​​യി​​​​ൽ ഹൈ​​​​ക്കോ​​​​ട​​​​തി അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് എ​​​​ൻ​​​​സി​​​​പി നേ​​​​താ​​​​വു​​​​കൂ​​​​ടി​​​​യാ​​​​യ അ​​​​നി​​​​ൽ ദേ​​​​ശ്മു​​​​ഖ് രാ​​​​ജി​​​​വ​​​​ച്ച​​​​ത്. 15 ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം അ​​​​ന്വേ​​​​ഷ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​നാ​​​​ണ് സി​​​​ബി​​​​ഐ​​​​ക്കു ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശം ന​​​​ല്കി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.