ബിജെപിയെ ഭയന്ന് ബിപിഎഫ് സ്ഥാനാർഥികളെ സിംഗപ്പൂരിലേക്കു മാറ്റി
Tuesday, April 13, 2021 1:00 AM IST
ഗോ​​​ഹ​​​ട്ടി: ആ​​​സാ​​​മി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന പ്ര​​​തി​​​പ​​​ക്ഷ മ​​​ഹാ​​​സ​​​ഖ്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ ബോ​​​ഡോ​​​ലാ​​​ൻ​​​ഡ് പീ​​​പ്പി​​​ൾ​​​സ് ഫ്ര​​​ണ്ടി(​​​ബി​​​പി​​​എ​​​ഫ്)​​​ന്‍റെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ സിം​​​ഗ​​​പ്പൂ​​​രി​​​ലേ​​​ക്കു മാ​​​റ്റി. ബി​​​ജെ​​​പി​​​യു​​​ടെ ചാ​​​ക്കി​​​ട്ടു​​​പി​​​ടി​​​ത്തം ഭ​​​യ​​​ന്നാ​​​ണു സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ മാ​​​റ്റി​​​യ​​​ത്.

നേ​​​ര​​​ത്തേ എ​​​ഐ​​​യു​​​ഡി​​​എ​​​ഫി​​​ന്‍റെ 20 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ രാ​​​ജ​​​സ്ഥാ​​​നി​​​ലെ ജ​​​യ്പു​​​രി​​​ലേ​​​ക്കു മാ​​​റ്റി​​​യി​​​രു​​​ന്നു. മ​​​ന്ത്രി പ്ര​​​മീ​​​ള റാ​​​ണി ബ്ര​​​ഹ്മ മാ​​​ത്ര​​​മാ​​​ണ് നി​​​ല​​​വി​​​ൽ ആ​​​സാ​​​മി​​​ലു​​​ള്ള ബി​​​പി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി. ബോ​​​ഡോ​​​ലാ​​​ൻ​​​ഡ് ടെ​​​റി​​​ട്ടോ​​​റി​​​യ​​​ൽ കൗ​​​ൺ​​​സി​​​ലി​​​ലെ 16 അം​​​ഗ​​​ങ്ങ​​​ളും സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കൊ​​​പ്പം സിം​​​ഗ​​​പ്പൂ​​​രി​​​ലേ​​​ക്കു പോ​​​യി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.