ബാബറി മസ്ജിദ് കേസിൽ വിധി പ്രഖ്യാപിച്ച ജഡ്ജി യുപി ഉപ ലോകായുക്ത
Tuesday, April 13, 2021 1:00 AM IST
ല​​ക്നോ: ബാ​​ബ​​റി മ​​സ്ജി​​ദ് ത​​ക​​ർ​​ത്ത കേ​​സി​​ൽ ക​​ഴി​​ഞ്ഞ വ​​ർ​​ഷം വി​​ധി പ്ര​​ഖ്യാ​​പി​​ച്ച ജ​​ഡ്ജി​​യെ യു​​പി ഉ​​പ​​ലോ​​കാ​​യു​​ക്ത​​യാ​​യി നി​​യ​​മി​​ച്ചു. റി​​ട്ട​​യേ​​ഡ് ജ​​ഡ്ജി സു​​രേ​​ന്ദ്ര​​കു​​മാ​​ർ യാ​​ദ​​വ് ആ​​ണ് ഇ​​ന്ന​​ലെ സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത് ചു​​മ​​ത​​ല​​യേ​​റ്റ​​ത്. സി​​ബി​​ഐ പ്ര​​ത്യേ​​ക ജ​​ഡ്ജി​​യാ​​യി​​രു​​ന്ന സു​​രേ​​ന്ദ്ര​​കു​​മാ​​ർ യാ​​ദ​​വ് ആ​​ണ് 2020 സെ​​പ്റ്റം​​ബ​​ർ 30നു ​​ബാ​​ബ​​റി കേ​​സി​​ൽ വി​​ധി പ്ര​​ഖ്യാ​​പി​​ച്ച​​ത്. മു​​തി​​ർ​​ന്ന ബി​​ജെ​​പി നേ​​താ​​ക്ക​​ളാ​​യ എ​​ൽ.​​കെ. അ​​ഡ്വാ​​നി, മു​​ര​​ളി​​മ​​നോ​​ഹ​​ർ ജോ​​ഷി, ഉ​​മാ ഭാ​​ര​​തി, ക​​ല്യാ​​ൺ സിം​​ഗ് എ​​ന്നി​​വ​​രു​​ൾ​​പ്പെ​​ടെ കേ​​സി​​ലെ 32 പ്ര​​തി​​ക​​ളെ​​യും വെ​​റു​​തെ വി​​ട്ടി​​രു​​ന്നു.


മൂ​​ന്നാ​​മ​​ത്തെ ഉ​​പ ലോ​​കാ​​യു​​ക്ത​​യാ​​യി സു​​രേ​​ന്ദ്ര​​കു​​മാ​​ർ യാ​​ദ​​വി​​നെ ഏ​​പ്രി​​ൽ ആ​​റി​​ന് ഗ​​വ​​ർ​​ണ​​ർ നി​​യ​​മി​​ച്ചി​​രു​​ന്നു. ലോ​​കാ​​യു​​ക്ത സ​​ഞ്ജ​​യ് മി​​ശ്ര മു​​ന്പാ​​കെ​​യാ​​ണു യാ​​ദ​​വ് സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത​​ത്. ശം​​ഭു സിം​​ഗ് യാ​​ദ​​വ്, ദി​​നേ​​ശ്കു​​മാ​​ർ സിം​​ഗ് എ​​ന്നി​​വ​​രാ​​ണു മ​​റ്റു ര​​ണ്ട് ഉ​​പ ലോ​​കാ​​യു​​ക്ത​​മാ​​ർ. എ​​ട്ടു വ​​ർ​​ഷ​​മാ​​ണ് ഉ​​പ ലോ​​കാ​​യു​​ക്ത​​യു​​ടെ കാ​​ലാ​​വ​​ധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.