ഖുറാനിലെ 26 സൂക്തങ്ങൾ നീക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി
ഖുറാനിലെ  26 സൂക്തങ്ങൾ നീക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി
Tuesday, April 13, 2021 1:00 AM IST
ന്യൂ​ഡ​ൽ​ഹി: ഖു​റാ​നി​ൽ നി​ന്ന് 26 സൂ​ക്ത​ങ്ങ​ൾ നീ​ക്ക​ണ​മെ​ന്ന ഹ​ർ​ജി രൂ​ക്ഷ വി​മ​ർ​ശ​ന​ത്തോ​ടെ സു​പ്രീം കോ​ട​തി ത​ള്ളി. ഹ​ർ​ജി​ക്കാ​ര​നാ​യ ഉ​ത്ത​ർ​പ്ര​ദേ​ശ് ഷി​യ വ​ഖ​ഫ് ബോ​ർ​ഡ് മു​ൻ ചെ​യ​ർ​മാ​ൻ വ​സിം റി​സ്വി​ക്ക് 50,000 പി​ഴ ഒ​ടു​ക്കാ​നും കോ​ട​തി വി​ധി​ച്ചു. തീ​ർ​ത്തും ബാ​ലി​ശ​മാ​യ ആ​വ​ശ്യ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​സ്റ്റീ​സ് രോ​ഹി​ൻ​ട​ണ്‍ ന​രി​മാ​ൻ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി.

മ​ത​വി​ദ്വേ​ഷം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​ണെ​ന്നും അ​വി​ശ്വാ​സി​ക​ൾ​ക്കു നേ​രേ അ​ക്ര​മ​ത്തി​നു പ്രേ​രി​പ്പി​ക്കു​ന്ന​താ​ണെ​ന്നും ആ​രോ​പി​ച്ചാ​ണ് വ​സീം റി​സ്വി ഹ​ർ​ജി ന​ൽ​കി​യ​ത്. വി​ഷ​യം ഗൗ​ര​വ​മാ​യി ത​ന്നെ​യാ​ണോ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ഹ​ർ​ജി പ​രി​ഗ​ണി​ച്ച​പ്പോ​ൾ ത​ന്നെ കോ​ട​തി ചോ​ദ്യ​മു​ന്ന​യി​ച്ച​ത്. ഇ​തി​നു മ​ദ്ര​സ​ക​ളി​ൽ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ പ​ഠി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും ചെ​റു പ്രാ​യ​ത്തി​ൽ ത​ന്നെ കു​ട്ടി​ക​ൾ അ​ടി​മ​ക​ളാ​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നു​മാ​യി​രു​ന്നു ഹ​ർ​ജി​ക്കാ​ര​നു വേ​ണ്ടി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ആ​ർ.​കെ. റെ​യ്സാ​ദ വാ​ദ​മു​ന്ന​യി​ച്ച​ത്.


ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​രി​നു ക​ത്ത് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും റെ​യ്സാ​ദ പ​റ​ഞ്ഞു. എ​ന്നാ​ൽ, ഈ ​വാ​ദ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ കോ​ട​തി ഹ​ർ​ജി ത​ള്ളു​ക​യും പി​ഴ ഒ​ടു​ക്കാ​ൻ വി​ധി​ക്കു​ക​യു​മാ​യി​രു​ന്നു. പി​ഴ തു​ക ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി​യി​ൽ അ​ട​യ്ക്കാ​നും കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.