കോവിഡ് വ്യാപനം: വിമർശനവുമായി സോണിയയും രാഹുലും
കോവിഡ് വ്യാപനം: വിമർശനവുമായി സോണിയയും രാഹുലും
Sunday, April 11, 2021 12:53 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​ലും വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ലും കേ​ന്ദ്ര സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി​യും മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യും രം​ഗ​ത്ത്.

ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ തെ​റ്റാ​യ ന​ട​പ​ടി​ക​ൾ രാ​ജ്യ​ത്തെ സ്ഥി​തി​ഗ​തി​ക​ൾ മോ​ശ​മാ​ക്കി​യെ​ന്നും വാ​ക്സി​ൻ ക​യ​റ്റു​മ​തി ചെ​യ്ത​ത് ക്ഷാ​മ​ത്തി​നു കാ​ര​ണ​മാ​ക്കി​യെ​ന്നും സോ​ണി​യാ ഗാ​ന്ധി കു​റ്റ​പ്പെ​ടു​ത്തി. ത​ൻ​പ്ര​മാ​ണി​ത്ത​മു​ള്ള സ​ർ​ക്കാ​രി​നു ന​ല്ല നി​ർ​ദേ​ശ​ങ്ങ​ളോ​ട് അ​ല​ർ​ജി​യാ​ണെ​ന്നു കു​റ്റ​പ്പെ​ടു​ത്തി​യ രാ​ഹു​ൽ, കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ വീ​ണ്ടും പ​ലാ​യ​നം ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി​രി​ക്കു​ക​യാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി.

കോ​വി​ഡ് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി കോ​ണ്‍ഗ്ര​സ് ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രും മ​ന്ത്രി​മാ​രു​മാ​യു​ള്ള യോ​ഗ​ത്തി​ലാ​ണ് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​നം ന​ട​ത്തി​യ​ത്. മോ​ദി സ​ർ​ക്കാ​രി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണു സ്ഥി​തി രൂ​ക്ഷ​മാ​ക്കി​യ​ത്. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ വ​രു​ത്തി​യ വീ​ഴ്ച കോ​ണ്‍ഗ്ര​സ് സ​ർ​ക്കാ​രു​ക​ൾ വ​രു​ത്ത​രു​തെ​ന്നും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത മു​ഖ്യ​മ​ന്ത്രി​മാ​രോ​ടും മ​ന്ത്രി​മാ​രോ​ടും സോ​ണി​യ നി​ർ​ദേ​ശി​ച്ചു.


പ​രി​ശോ​ധ​ന​യ്ക്കും പി​ന്തു​ട​ര​ലി​നും വാ​ക്സി​നേ​ഷ​നും മു​ൻ​ഗ​ണ​ന ന​ൽ​ക​ണം. മ​രു​ന്ന്, കി​ട​ക്ക​ക​ൾ, വെ​ന്‍റി​ലേ​റ്റ​റു​ക​ൾ എ​ന്നി​വ ഉ​റ​പ്പാ​ക്ക​ണം. ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ന്ന യോ​ഗ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ളും ഒ​ഴി​വാ​ക്ക​ണം. രാ​ജ്യ​താ​ത്പ​ര്യ​വും പൊ​തു​ജ​ന ആ​രോ​ഗ്യ​വു​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​തെ​ന്നും സോ​ണി​യ പ​റ​ഞ്ഞു.

സാ​ധാ​ര​ണ​ക്കാ​രെ​യാ​ണ് കോ​വി​ഡ് മോ​ശ​മാ​യി ബാ​ധി​ക്കു​ന്ന​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ രാ​ഹു​ൽ, ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കെ​ല്ലാം വാ​ക്സി​ൻ ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. വാ​ക്സി​ൻ ഉ​ത്പാ​ദ​ന​ത്തി​ൽ രാ​ജ്യം മു​ന്നേ​റി​യെ​ങ്കി​ലും പി​ടി​പ്പു​കേ​ടും അ​ശ്ര​ദ്ധ​യും മൂ​ലം വി​ത​ര​ണം അ​വ​താ​ള​ത്തി​ലാ​ക്കി. ജ​ന​സം​ഖ്യ​യു​ടെ ഒ​രു ശ​ത​മാ​നം ആ​ളു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ഇ​തു​വ​രെ ര​ണ്ട് ഡോ​സ് ന​ൽ​കി​യ​ത്. ഇ​ങ്ങ​നെ പോ​യാ​ൽ 75 ശ​ത​മാ​നം ആ​ളു​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കാ​ൻ വ​ർ​ഷ​ങ്ങ​ളെ​ടു​ക്കു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.