കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാൻവാപി മസ്ജിദ് തർക്കം: പരാതിക്കാരനു വധഭീഷണി
കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാൻവാപി മസ്ജിദ് തർക്കം: പരാതിക്കാരനു വധഭീഷണി
Sunday, April 11, 2021 12:44 AM IST
വാ​​​രാ​​​ണ​​​സി: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ കാ​​​ശി വി​​​ശ്വ​​​നാ​​​ഥ ക്ഷേ​​​ത്ര​​​ത്തി​​​നു സ​​​മീ​​​പ​​​മു​​​ള്ള ഗ്യാ​​​ൻ​​​വാ​​​പി മ​​​സ്ജി​​​ദു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​ർ​​​ക്ക​​​ത്തി​​​ൽ പ​​​രാ​​​തി​​​ക്കാ​​​ര​​​നാ​​​യ ഹ​​​രി​​​ഹ​​​ർ പാ​​​ണ്ഡെ​​​യ്ക്കു വ​​​ധ​​​ഭീ​​​ഷ​​​ണി.

ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ദ്ദേ​​​ഹ​​​ത്തി​​​നു സു​​​ര​​​ക്ഷ ഏ​​​ർ‌​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി പോ​​​ലീ​​​സ് ക​​​മ്മീഷ​​​ണ​​​ർ എ. ​​​സ​​​തീ​​​ഷ് ഗ​​​ണേ​​​ഷ് അ​​​റി​​​യി​​​ച്ചു. മ​​​സ്ജി​​​ദു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​ർ​​​ക്ക​​​ത്തി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് ആ​​​ർ​​​ക്കി​​​യോ​​​ള​​​ജി​​​ക്ക​​​ൽ സ​​​ർ​​​വേ ഓ​​​ഫ് ഇ​​​ന്ത്യ​​​യോ​​​ടു (എ​​​എ​​​സ്ഐ) വാ​​​രാ​​​ണ​​​സി സീ​​​നി​​​യ​​​ർ ഡി​​​വി​​​ഷ​​​ൻ സി​​​വി​​​ൽ ജ​​​ഡ്ജി അ​​​ശു​​​തോ​​​ഷ് തി​​​വാ​​​രി വ്യാ​​​ഴാ​​​ഴ്ച നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.


കോ​​​ട​​​തി വി​​​ധി​​​ക്കു പി​​​ന്നാ​​​ലെ വീ​​​ട്ടി​​​ലെ​​​ത്തി​​​യ ത​​​ന്നെ അ​​​ജ്ഞാ​​​ത ന​​​ന്പ​​​റി​​​ൽ നി​​​ന്ന് ഒ​​​രാ​​​ൾ വി​​​ളി​​​ച്ച് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നു ഹ​​​രി​​​ഹ​​​ർ പാ​​​ണ്ഡെ പ​​​റ​​​ഞ്ഞു. കേ​​​സി​​​ൽ ജ​​​യി​​​ച്ചേ​​​ക്കാ​​​മെ​​​ങ്കി​​​ലും പു​​​രാ​​​വ​​​സ്തു വ​​​കു​​​പ്പ് പ​​​രി​​​ശോ​​​ധി​​​ച്ച ക്ഷേ​​​ത്ര​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നു ക​​​രു​​​തേ​​​ണ്ടെ​​​ന്നാ​​​യി​​​രു​​​ന്നു ഭീ​​​ഷ​​​ണി. ത​​​ന്നെ​​​യും കൂ​​​ട്ടാ​​​ളി​​​ക​​​ളെ​​​യും വ​​​ധി​​​ക്കു​​​മെ​​​ന്നും ഫോ​​​ൺ ചെ​​​യ്ത​​​യാ​​​ൾ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന് പാ​​​ണ്ഡെ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.