വാ​ക്സി​ൻ ക​യ​റ്റു​മ​തി നി​ർ​ത്തണം: രാഹുൽ
വാ​ക്സി​ൻ  ക​യ​റ്റു​മ​തി നി​ർ​ത്തണം: രാഹുൽ
Saturday, April 10, 2021 1:22 AM IST
ന്യൂ​​ഡ​​ൽഹി: ​രാ​​ജ്യ​​ത്ത് കോ​​വി​​ഡ് വാ​​ക്സി​​ന് ദൗ​​ർ​​ല​​ഭ്യം നേ​​രി​​ടു​​ന്ന​​തി​​നി​​ടെ വാ​​ക്സി​​ൻ വി​​ത​​ര​​ണം ഉ​​ത്സ​​വ​​മാ​​ക്കാ​​നു​​ള്ള പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ ആ​​ഹ്വാ​​ന​​ത്തെ വി​​മ​​ർ​​ശി​​ച്ച് കോ​​ണ്‍ഗ്ര​​സ് നേ​​താ​​വ് രാ​​ഹു​​ൽ ഗാ​​ന്ധി രം​​ഗ​​ത്തെ​​ത്തി. കോ​​വി​​ഡ് വ്യാ​​പ​​ന​​വും വാ​​ക്സി​​ൻ ദൗ​​ർ​​ല​​ഭ്യ​​വും ക​​ണ​​ക്കി​​ലെ​​ടു​​ത്ത് മ​​റ്റു രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കു വാ​​ക്സി​​ൻ ക​​യ​​റ്റു​​മ​​തി ചെ​​യ്യു​​ന്ന​​ത് നി​​ർ​​ത്തി​​വ​​യ്ക്ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു. പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്ക് എ​​ഴു​​തി​​യ ക​​ത്തി​​ലാ​​ണ് രാ​​ഹു​​ൽ ഇ​​ക്കാ​​ര്യം ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്.

11 മു​​ത​​ൽ 14 വ​​രെ​​യു​​ള്ള ദി​​വ​​സ​​ങ്ങ​​ൾ ടീ​​കാ ഉ​​ത്സ​​വ് അ​​ഥ​​വാ വാ​​ക്സി​​ൻ ഉ​​ത്സ​​വാ​​യി ആ​​ച​​രി​​ക്കാ​​നാ​​ണ് പ്ര​​ധാ​​ന​​മ​​ന്ത്രി ആ​​ഹ്വാ​​നം ചെ​​യ്ത​​ത്. ഇ​​തി​​നെ​​തി​​രേ​​യാ​​ണ് രാ​​ഹു​​ൽ രം​​ഗ​​ത്തെ​​ത്തി​​യ​​ത്. വാ​​ക്സി​​ൻ ല​​ഭ്യ​​ത​​യി​​ലു​​ള്ള കു​​റ​​വ് കാ​​ര​​ണം ഏ​​റ്റ​​വും അ​​ധി​​കം രോ​​ഗി​​ക​​ളു​​ള്ള മ​​ഹാ​​രാ​ഷ്‌​ട്ര അ​​ട​​ക്ക​​മു​​ള്ള സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ വി​​ത​​ര​​ണകേ​​ന്ദ്ര​​ങ്ങ​​ൾ അ​​ട​​ച്ചു​​പൂ​​ട്ടു​​ക​​യാ​​ണെ​​ന്ന് അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി.


രാ​​ജ്യ​​ത്തെ ജ​​ന​​ങ്ങ​​ളു​​ടെ ജീ​​വി​​തം അ​​പ​​ക​​ട​​ത്തി​​ലാ​​ക്കി മ​​റ്റു രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കു വാ​​ക്സി​​ൻ ക​​യ​​റ്റു​​മ​​തി ചെ​​യ്യു​​ന്ന​​ത് ന്യാ​​യീ​​ക​​രി​​ക്കാ​​നാ​​വു​​ന്ന​​ത​​ല്ല. കൊ​​റോ​​ണ കേ​​സു​​ക​​ൾ വ​​ർ​​ധി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വാ​​ക്സി​​ൻ വി​​ത​​ര​​ണം ഒ​​രു ഉ​​ത്സ​​വ​​മ​​ല്ല. വാ​​ക്സി​​ന്‍റെ ല​​ഭ്യ​​ത​ക്കു​​റ​​വ് ഗു​​രു​​ത​​ര​​മാ​​യ കാ​​ര്യ​​മാ​​ണ്. പ​​ക്ഷ​​പാ​​ത​​മി​​ല്ലാ​​തെ എ​​ല്ലാ സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്കും വാ​​ക്സി​​ൻ ല​​ഭ്യ​​മാ​​ക്കു​​ക​​യാ​​ണു കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ചെ​​യ്യേ​​ണ്ട​​തെ​​ന്നും ക​​ത്തി​​ലൂ​​ടെ​​യും പി​​ന്നീ​​ട് ട്വി​​റ്റി​​റി​​ലൂ​ടെ​യും രാ​​ഹു​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.