മുൻ മന്ത്രി അനിൽ ദേശ്മുഖിന്‍റെ ഹർജി സുപ്രീംകോടതി തള്ളി
മുൻ മന്ത്രി അനിൽ ദേശ്മുഖിന്‍റെ ഹർജി സുപ്രീംകോടതി തള്ളി
Friday, April 9, 2021 2:03 AM IST
ന്യൂ​ഡ​ൽ​ഹി: അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ൽ സി​ബി​ഐ​യു​ടെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​നെ​തി​രേ മ​ഹാ​രാ​ഷ്‌ട്ര സ​ർ​ക്കാ​രും മു​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​നി​ൽ ദേ​ശ്മു​ഖും ന​ൽ​കി​യ ഹ​ർ​ജി സു​പ്രീംകോ​ട​തി ത​ള്ളി. അ​നി​ൽ ദേ​ശ്മു​ഖി​നെ​തി​രേ ഉ​യ​ർ​ന്നി​ട്ടു​ള്ള​ത് ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണെ​ന്നും പൊ​തു​താ​ത്പ​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​മ​ല്ലെ​ന്നും ജ​സ്റ്റീ​സ് എ​സ്.​കെ. കൗ​ൾ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

അ​നി​ൽ ദേ​ശ്മു​ഖി​നെ​തി​രേ മും​ബൈ പോ​ലീ​സ് മു​ൻ ക​മ്മീ​ഷ​ണ​ർ പ​രം​ബി​ർ സിം​ഗ് ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ത്തെക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​നാ​ണ് സി​ബി​ഐ​യോ​ടു ബോം​ബെ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. ഇ​തി​നെ​തി​രേ ദേ​ശ്മു​ഖും മ​ഹാ​രാ​ഷ്‌ട്ര സ​ർ​ക്കാ​രും സു​പ്രീംകോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട ബോം​ബെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്കാ​നാ​വി​ല്ലെ​ന്നു സു​പ്രീംകോ​ട​തി വ്യ​ക്ത​മാ​ക്കി. ആ​രോ​പ​ണ​ത്തി​ന്‍റെ സ്വ​ഭാ​വ​വും ഉ​ൾ​പ്പെ​ട്ട വ്യ​ക്തി​യു​ടെ പ്രാ​ധാ​ന്യ​വും ക​ണ​ക്കി​ലെ​ടു​ക്കു​ന്പോ​ൾ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. കേ​ട്ടു​കേ​ൾ​വി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടാ​നാ​കി​ല്ലെ​ന്ന ഹ​ർ​ജി​ക്കാ​ര​ന്‍റെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല.


ഹോ​ട്ട​ലു​ക​ളി​ൽനി​ന്നും ബാ​റു​ക​ളി​ൽനി​ന്നു​മാ​യി നൂ​റു കോ​ടി രൂ​പ പ​ണ​പ്പി​രി​വ് ന​ട​ത്താ​ൻ ദേ​ശ്മു​ഖ് ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​ണ് മും​ബൈ മു​ൻ പോ​ലീ​സ് മേ​ധാ​വി പ​രം​ബി​ർ സിം​ഗ് ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത്. ഇ​തേ​ക്കു​റി​ച്ചു പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ അ​നി​ൽ ദേ​ശ്മു​ഖ് മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.