ബിജെപിയിൽനിന്നു പണം വാങ്ങൂ, തൃണമൂലിന് വോട്ട് ചെയ്യൂ: അഭിഷേക് ബാനർജി
ബിജെപിയിൽനിന്നു പണം വാങ്ങൂ, തൃണമൂലിന് വോട്ട് ചെയ്യൂ: അഭിഷേക് ബാനർജി
Friday, April 9, 2021 2:03 AM IST
കു​​മാ​​ർ​​ഗ്രാം: ബം​​ഗാ​​ളി​​ൽ ബി​​ജെ​​പി വ്യാ​​പ​​ക​​മാ​​യി വോ​​ട്ട​​ർ​​മാ​​ർ​​ക്കു പ​​ണം വി​​ത​​ര​​ണം ചെ​​യ്യു​​ക​​യാ​​ണെ​​ന്നു ബം​​ഗാ​​ൾ മു​​ഖ്യ​​മ​​ന്ത്രി മ​​മ​​ത ബാ​​ന​​ർ​​ജി​​യു​​ടെ അ​​ന​​ന്ത​​ര​​വ​​നും തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് എം​​പി​​യു​​മാ​​യ അ​​ഭി​​ഷേ​​ക് ബാ​​ന​​ർ​​ജി. ബി​​ജെ​​പി​​ക്കാ​​രി​​ൽ​​നി​​ന്നു പ​​ണം വാ​​ങ്ങി തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സി​​നു വോ​​ട്ട് ചെ​​യ്യാ​​ൻ അ​​ഭി​​ഷേ​​ക് വോ​​ട്ട​​ർ​​മാ​​രോ​​ട് അ​​ഭ്യ​​ർ​​ഥി​​ച്ചു.

500 വാ​​ഗ്ദാ​​നം ചെ​​യ്യു​​ക​​യാ​​ണെ​​ങ്കി​​ൽ 5000 ചോ​​ദി​​ക്ക​​ണം. താ​​മ​​ര​​യി​​ൽ​​നി​​ന്നു പ​​ണം വാ​​ങ്ങ​​ണം, എ​​ന്നി​​ട്ട് ഇ​​ര​​ട്ട പു​​ഷ്പ (​​തൃ​​ണ​​മൂ​​ൽ ചി​​ഹ്നം)​​ത്തി​​നു വോ​​ട്ട് ചെ​​യ്യ​​ണം. നി​​ങ്ങ​​ളെ അ​​വ​​ർ​​ക്കു വ​​ഞ്ചി​​ക്കാ​​മെ​​ങ്കി​​ൽ തി​​രി​​ച്ചും അ​​തു​​പോ​​ലെ ചെ​​യ്യാം -​​ കു​​മാ​​ർ​​ഗ്രാ​​മി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പു റാ​​ലി​​യി​​ൽ അ​​ഭി​​ഷേ​​ക് ബാ​​ന​​ർ​​ജി പ​​റ​​ഞ്ഞു.


294 അം​​ഗ ബം​​ഗാ​​ൾ നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്ക് ഇ​​ഞ്ചോ‌​​ടി​​ഞ്ചു പോ​​രാ​​ട്ട​​മാ​​ണു ന​​ട​​ക്കു​​ന്ന​​ത്. ഹാ​​ട്രി​​ക് വി​​ജ​​യ​​ത്തി​​നൊ​​രു​​ങ്ങു​​ന്ന തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സി​​ന് ബി​​ജെ​​പി വ​​ലി​​യ വെ​​ല്ലു​​വി​​ളി​​യാ​​ണ് ഉ​​യ​​ർ​​ത്തു​​ന്ന​​ത്. ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ നേ​​ടി​​യ മി​​ക​​ച്ച വി​​ജ​​യ​​മാ​​ണു ബി​​ജെ​​പി​​യു​​ടെ ആ​​ത്മ​​വി​​ശ്വാ​​സം വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.