ഝാൻസിയിൽ കന്യാസ്ത്രീകളെ അധിക്ഷേപിച്ചവർക്കു ജാമ്യം
ഝാൻസിയിൽ കന്യാസ്ത്രീകളെ അധിക്ഷേപിച്ചവർക്കു ജാമ്യം
Friday, April 9, 2021 2:03 AM IST
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഝാ​ൻ​സി​യി​ൽ ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് നേ​രേ അ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി​ക​ൾ​ക്ക് ജാ​മ്യം ല​ഭി​ച്ചു. തി​രു​ഹൃ​ദ​യ സ​ന്യാ​സി​നീ സ​ഭ​യി​ലെ ക​ന്യാ​സ്ത്രീക​ളു​ടെ പ​രാ​തി​യി​ൽ അ​റ​സ്റ്റ് ചെ​യ്ത മൂ​ന്നു പ്ര​തി​ക​ൾ​ക്കും ജി​ല്ല മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഇ​വ​ർ​ക്ക് ജാ​മ്യം കി​ട്ടി​യ​ത്. എ​ബി​വി​പി നേ​താ​വ് അ​ജ​യ് ശ​ങ്ക​ർ തി​വാ​രി, രാ​ഷ്‌ട്രീയ ഭ​ക്ത് സം​ഘ​ട്ട​ൻ പ്ര​സി​ഡ​ന്‍റ് അ​ഞ്ജ​ൽ അ​ർ​ജാ​രി​യ , ഹി​ന്ദു ജാ​ഗ​ര​ണ്‍ മ​ഞ്ച് സെ​ക്ര​ട്ട​റി പ​ർ​ഗേ​ഷ് അ​മാ​രി​യ എ​ന്നി​വ​രെ​യാ​ണ് ജാ​മ്യ​ത്തി​ൽ വി​ട്ട​ത്. കൂ​ടു​ത​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​നാ​യി കേ​സ് 22ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.