ബംഗാളിൽ നാലാം ഘട്ടം വോട്ടെടുപ്പ് നാളെ
ബംഗാളിൽ  നാലാം ഘട്ടം വോട്ടെടുപ്പ് നാളെ
Friday, April 9, 2021 2:03 AM IST
കോ​​ൽ​​ക്ക​​ത്ത: പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ൽ നാ​​ളെ നാ​​ലാം ഘ​​ട്ടം വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ക്കും. അ​​ഞ്ചു ജി​​ല്ല​​ക​​ളി​​ലെ 44 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലേ​​ക്കാ​​ണു നാ​​ളെ വോ​​ട്ടെ​​ടു​​പ്പ് . ഈ ​​മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ പ​​ര​​സ്യ​​പ്ര​​ചാ​​ര​​ണം ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം അ​​വ​​സാ​​നി​​ച്ചു. 373 സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​ണ് മ​​ത്സ​​ര​​രം​​ഗ​​ത്തു​​ള്ള​​ത്. ഷി​​ബ്പു​​രി​​ൽ മ​​ത്സ​​രി​​ക്കു​​ന്ന ക്രി​​ക്ക​​റ്റ് താ​​രം മ​​നോ​​ജ് തി​​വാ​​രി, വി​​ദ്യാ​​ഭ്യാ​​സമ​​ന്ത്രി പാ​​ർ​​ഥ ചാ​​റ്റ​​ർ​​ജി, കേ​​ന്ദ്ര​​മ​​ന്ത്രി ബാ​​ബു​​ൽ സു​​പ്രി​​യോ, സി​​പി​​എം നേ​​താ​​വ് സു​​ജ​​ൻ ച​​ക്ര​​വ​​ർ​​ത്തി എ​​ന്നി​​വ​​രാ​​ണ് നാ​​ളെ ജ​​ന​​വി​​ധി തേ​​ടു​​ന്ന പ്ര​​മു​​ഖ​​ർ. ബം​​ഗാ​​ളി​​ൽ എ​​ട്ടു ഘ​​ട്ട​​മാ​​യി​​ട്ടാ​​ണ് നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.