സീ​മാ​ന്‍റെ പാ​ർ​ട്ടി 234 നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും മ​ത്സ​രി​ക്കും
സീ​മാ​ന്‍റെ പാ​ർ​ട്ടി  234 നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും മ​ത്സ​രി​ക്കും
Tuesday, March 9, 2021 1:21 AM IST
ചെ​​​ന്നൈ: ത​​​മി​​​ഴ​​​ക​​​ത്ത് കു​​​ടും​​​ബ രാ​​​ഷ്‌​​​ട്രീ​​​യം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​മെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ച് നാം ​​​ത​​​മി​​​ഴ​​​ർ ക​​​ക്ഷി എ​​​ന്ന രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി രൂ​​​പീ​​​ക​​​രി​​​ച്ച സി​​​നി​​​മാ​​​താ​​​ര​​​വും സം​​​വി​​​ധാ​​​യ​​​ക​​​നു​​​മാ​​​യ സീ​​​മാ​​​ൻ, 234 നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ മ​​​ത്സ​​​രി​​​പ്പി​​​ക്കു​​​മെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ചു.

സീ​​​മാ​​​ൻ തി​​​രു​​​വ​​​ട്ടി​​​യൂ​​​രി​​​ൽ ജ​​​ന​​​വി​​​ധി തേ​​​ടും. ലിം​​​ഗ​​​സ​​​മ​​​ത്വ​​​മാ​​​ണ് സ്ഥാ​​​നാ​​​ർ​​​ഥി പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ മ​​​റ്റൊ​​​രു പ്ര​​​ത്യേ​​​ക​​​ത. 117 പു​​​രു​​​ഷ​​​ന്മാ​​​രും 117 സ്ത്രീക​​​ളു​​​മാ​​​ണ് മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ള്ള​​​ത്. ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 20 പു​​​രു​​​ഷ​​​ന്മാ​​​രും 20 സ്ത്രീ​​​ക​​​ളു​​​മാ​​​യി​​​രു​​​ന്നു മ​​​ത്സ​​​രി​​​ച്ച​​​ത്. അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റി​​​യാ​​​ൽ ടി​​​വി​​​യും മി​​​ക്സി​​​യും ഗ്രൈ​​​ൻ​​​ഡ​​​റു​​​മ​​​ല്ല, എ​​​ല്ലാ​​​വ​​​ർ​​​ക്കും സൗ​​​ജ​​​ന്യ വി​​​ദ്യാ​​​ഭ്യാ​​​സം, സൗ​​​ജ​​​ന്യ ചി​​​കി​​​ത്സ എ​​​ന്നി​​​വ അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്നാ​​​ണ് സീ​​​മാ​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.