അംബാനിയുടെ വീടിനു മുന്നിൽ സ്ഫോടകവസ്തു നിറച്ച വാഹനം; അന്വേഷണം എൻഐഎയ്ക്ക്
അംബാനിയുടെ വീടിനു മുന്നിൽ സ്ഫോടകവസ്തു നിറച്ച വാഹനം; അന്വേഷണം എൻഐഎയ്ക്ക്
Tuesday, March 9, 2021 12:34 AM IST
ന്യൂ​ഡ​ൽ​ഹി: റി​ല​യ​ൻ​സ് മേ​ധാ​വി മു​കേ​ഷ് അം​ബാ​നി​യു​ടെ വീ​ടി​നു സ​മീ​പം സ്ഫോ​ട​ക വ​സ്തു​ക്ക​ൾ നി​റ​ച്ച വാ​ഹ​നം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ഏ​റ്റെ​ടു​ത്തു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശം അ​നു​സ​രി​ച്ചാ​ണ് കേ​സ് അ​ന്വേ​ഷ​ണം എ​ൻ​ഐ​എ ഏ​റ്റെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ മാ​സം 25നാ​ണ് അം​ബാ​നി​യു​ടെ വീ​ടി​നു സ​മീ​പം സ്ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി സ്കോ​ർ​പി​യോ കാ​ർ ക​ണ്ടെ​ത്തി​യ​ത്. ഇ​രു​പ​തു ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ളാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കാ​ർ മോ​ഷ്ടി​ക്ക​പ്പെ​ട്ട​താ​ണെ​ന്നാ​ണ് മും​ബൈ പോ​ലീ​സ് പ​റ​യു​ന്ന​ത്. ഫെ​ബ്രു​വ​രി പ​തി​നെ​ട്ടി​ന് എ​യ്റോ​ലി മു​ലു​ന്ദ് പാ​ല​ത്തി​നു സ​മീ​പത്തു നി​ന്നു മോ​ഷ്ടി​ക്ക​പ്പെ​ട്ട​താ​ണ് കാ​റെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഹി​രേ​ണ്‍ മ​ൻ​സു​ഖ് എ​ന്ന​യാ​ളു​ടേ​താ​ണ് കാ​ർ. ഇ​യാ​ളെ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച താ​നെ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തോ​ടെ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത വ​ർ​ധി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.