പോക്സോ കേസിലെ പരാമർശം; വാർത്ത റിപ്പോർട്ട് ചെയ്തത് തെറ്റായിട്ടെന്നു ചീഫ് ജസ്റ്റീസ്
പോക്സോ കേസിലെ പരാമർശം; വാർത്ത റിപ്പോർട്ട് ചെയ്തത് തെറ്റായിട്ടെന്നു ചീഫ് ജസ്റ്റീസ്
Tuesday, March 9, 2021 12:34 AM IST
ന്യൂ​ഡ​ൽ​ഹി: പോ​ക്സോ കേ​സി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​നി​ടെ പ്ര​തി​യോ​ട് മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കാ​മോ എ​ന്നു ചോ​ദി​ച്ചു എ​ന്ന ത​ര​ത്തി​ൽ വ​ന്ന വാ​ർ​ത്ത​ക​ൾ തി​ക​ച്ചും തെ​റ്റാ​യ ത​ര​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​ണെ​ന്ന് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ ബോ​ബ്ഡേ. മ​റ്റൊ​രു കേ​സി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​നി​ടെ​യാ​ണ് രാ​ജ്യ​വ്യാ​പ​ക​മാ​യി വി​മ​ർ​ശ​ന വി​ധേ​യ​മായ പ​രാ​മ​ർ​ശ​ത്തി​ൽ ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ ബോ​ബ്ഡേ അ​ധ്യ​ക്ഷ​നാ​യ ജസ്റ്റീ​സു​മാ​രാ​യ എ.​എ​സ് ബൊ​പ്പ​ണ്ണ, വി. ​രാ​മ​സു​ബ്ര​ഹ്മ​ണ്യം എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്.

കോ​ട​തി​ക്ക് സ്ത്രീ​ത്വ​ത്തോ​ട് ഉ​യ​ർ​ന്ന ബ​ഹു​മാ​നം ആ​ണു​ള്ള​ത്. കേ​സി​ലെ പ്ര​തി​യോ​ട് നി​ങ്ങ​ൾ പെ​ണ്‍കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ പോ​കു​ക​യാ​ണോ എ​ന്നാ​ണ് ചോ​ദി​ച്ച​ത്. അ​ല്ലാ​തെ പെ​ണ്‍കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കാ​മോ എ​ന്ന​ല്ല ചോ​ദി​ച്ച​തെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് വ്യ​ക്ത​മാ​ക്കി. കോ​ട​തി മ​റ്റൊ​രു പ​ശ്ചാ​ത്ത​ല​ത്തി​ൽ ചോ​ദി​ച്ച ചോ​ദ്യം തി​ക​ച്ചും തെ​റ്റാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​റ​ത്തു വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യും വ്യ​ക്ത​മാ​ക്കി.


മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​യ പ​തി​നാ​ലു​വ​യ​സു​ള്ള പെ​ണ്‍കു​ട്ടി ഗ​ർ​ഭം അ​ല​സി​പ്പി​ക്കാ​ൻ അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കിയ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളെ ചീ​ഫ് ജ​സ്റ്റീ​സ് കു​റ്റ​പ്പെ​ടു​ത്തി​യ​ത്. ഈ ​കേ​സി​ൽ പെ​ണ്‍കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളോ​ട് സം​സാ​രി​ക്ക​ണം എ​ന്നു വ്യ​ക്ത​മാ​ക്കി​യ കോ​ട​തി പ​ന്ത്ര​ണ്ടാം തീ​യ​തി കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.