എ​ൽ​ഡി​എ​ഫ് ഭരണം തുടരുമെന്നു സ​ർ​വേ
എ​ൽ​ഡി​എ​ഫ് ഭരണം തുടരുമെന്നു സ​ർ​വേ
Tuesday, March 9, 2021 12:34 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ 82 സീ​​​​​റ്റു​​​​​മാ​​​​​യി എ​​​​​ൽ​​​​​ഡി​​​​​എ​​​​​ഫ് അ​​​​​ധി​​​​​കാ​​​​​രം നി​​​​​ല​​​​​നി​​​​​ർ​​​​​ത്തു​​​​​മെ​​​​​ന്ന് ടൈം​​​​​സ് നൗ-​​​​​സി വോ​​​​​ട്ട​​​​​ർ സ​​​​​ർ​​​​​വേ. യു​​​​​ഡി​​​​​എ​​​​​ഫ് 56 സീ​​​​​റ്റും ബി​​​​​ജെ​​​​​പി ഒ​​​​​രു സീ​​​​​റ്റും നേ​​​​​ടു​​​​​മെ​​​​​ന്നു സ​​​​​ർ​​​​​വേ പ്ര​​​​​വ​​​​​ചി​​​​​ക്കു​​​​​ന്നു. എ​​​​​ൽ​​​​​ഡി​​​​​എ​​​​​ഫ് 43 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ടും യു​​​​​ഡി​​​​​എ​​​​​ഫ് 38 ശ​​​​​ത​​​​​മാ​​​​​നം വോ​​​​​ട്ടും നേ​​​​​ടും.

ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ൽ ഡി​​​​​എം​​​​​കെ ന​​​​​യി​​​​​ക്കു​​​​​ന്ന മ​​​​​ഹാ​​​​​സ​​​​​ഖ്യം 158 സീ​​​​​റ്റോ​​​​​ടെ അ​​​​​ധി​​​​​കാ​​​​​ര​​​​​ക്കി​​​​​ലെ​​​​​ത്തു​​​​​മെ​​​​​ന്നും അ​​​​​ണ്ണാ ഡി​​​​​എം​​​​​കെ സ​​​​​ഖ്യം 65 സീ​​​​​റ്റി​​​​​ലൊ​​​​​തു​​​​​ങ്ങു​​​​​മെ​​​​​ന്നും സ​​​​​ർ​​​​​വേ പ​​​​​റ​​​​​യു​​​​​ന്നു. 234 അം​​​ഗ​​​ങ്ങ​​​ളാ​​​ണു ത​​​മി​​​ഴ്നാ​​​ട് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലു​​​ള്ള​​​ത്. പു​​​​​തു​​​​​ച്ചേ​​​​​രി​​​​​യി​​​​​ൽ 18 സീ​​​​​റ്റോ​​​​​ടെ ബി​​​​​ജെ​​​​​പി മു​​​ന്ന​​​ണി അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ലെ​​​​​ത്തു​​​​​മെ​​​​​ന്നാ​​​​​ണു പ്ര​​​​​വ​​​​​ച​​​​​നം. 30 സീ​​​റ്റു​​​ക​​​ളാ​​​ണു പു​​​തു​​​ച്ചേ​​​രി​​​യി​​​ലു​​​ള്ള​​​ത്.


126 അം​​​ഗ ആ​​​സാം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ 67 സീ​​​റ്റോ​​​ടെ ബി​​​ജെ​​​പി അ​​​ധി​​​കാ​​​രം നി​​​ല​​​നി​​​ർ​​​ത്തു​​​മെ​​​ന്നാ​​​ണു പ്ര​​​വ​​​ച​​​നം.

കോ​​​ൺ​​​ഗ്ര​​​സ് സ​​​ഖ്യം 57 സീ​​​റ്റും മ​​​റ്റു​​​ള്ള​​​വ​​​ർ ര​​​ണ്ടു സീ​​​റ്റും നേ​​​ടു​​​മെ​​​ന്നാ​​​ണു സ​​​ർ​​​വേ പ്ര​​​വ​​​ചി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.