ജ്യോ​​തി​​രാ​​ദി​​ത്യ സിന്ധ്യ ബിജെപിയിലെ ബാക്ബെഞ്ചർ, കോൺഗ്രസിലായിരുന്നെങ്കിൽ മുഖ്യമന്ത്രി: രാഹുൽഗാന്ധി
ജ്യോ​​തി​​രാ​​ദി​​ത്യ സിന്ധ്യ ബിജെപിയിലെ ബാക്ബെഞ്ചർ, കോൺഗ്രസിലായിരുന്നെങ്കിൽ മുഖ്യമന്ത്രി: രാഹുൽഗാന്ധി
Tuesday, March 9, 2021 12:34 AM IST
ന്യൂ​​ഡ​​ൽ​​ഹി: ജ്യോ​​തി​​രാ​​ദി​​ത്യ സി​​ന്ധ്യ കോ​​ൺ​​ഗ്ര​​സി​​ൽ നി​​ന്നി​​രു​​ന്നെ​​ങ്കി​​ൽ മു​​ഖ്യ​​മ​​ന്ത്രി​​യാ​​കു​​മാ​​യി​​രു​​ന്നെ​​ന്നും ബി​​ജെ​​പി​​യി​​ൽ അ​​ദ്ദേ​​ഹം പി​​ൻ​​ബെ​​ഞ്ചി​​ൽ(​​ബാ​​ക്ബെ​​ഞ്ച​​ർ) ആ​​ണെ​​ന്നും കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് രാ​​ഹു​​ൽ​​ഗാ​​ന്ധി. യൂ​​ത്ത് കോ​​ൺ​​ഗ്ര​​സ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ക​​മ്മി​​റ്റി യോ​​ഗ ത്തി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു രാ​​ഹു​​ൽ.

കോ​​ൺ​​ഗ്ര​​സി​​ലാ​​ണെ​​ങ്കി​​ൽ മു​​ഖ്യ​​മ​​ന്ത്രി​​യാ​​കു​​മെ​​ന്ന് ഞാ​​ൻ സി​​ന്ധ്യ​​യോ​​ടു പ​​റ​​ഞ്ഞു. എ​​ന്നാ​​ൽ അ​​ദ്ദേ​​ഹം വ്യ​​ത്യ​​സ്ത വ​​ഴി​​യാ​​ണു തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. അ​​ദ്ദേ​​ഹം ഇ​​പ്പോ​​ൾ ബി​​ജെ​​പി​​യി​​ലെ ബാ​​ക്ബെ​​ഞ്ച​​റാ​​ണ്. അ​​വി​​ടെ അ​​ദ്ദേ​​ഹ​​ത്തി​​ന് ഒ​​രി​​ക്ക​​ലും മു​​ഖ്യ​​മ​​ന്ത്രി​​യാ​​കാ​​നാ​​വി​​ല്ല-​​രാ​​ഹു​​ൽ​​ഗാ​​ന്ധി പ​​റ​​ഞ്ഞു. ജ്യോ​​തി​​രാ​​ദി​​ത്യ സി​​ന്ധ്യ​​യു​​ടെ അ​​നു​​യാ​​യി​​ക​​ളാ​​യ 22 കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ​​മാ​​ർ പാ​​ർ​​ട്ടി​​വി​​ട്ട​​തു​​കൊ​​ണ്ടാ​​ണ് ക​​ഴി​​ഞ്ഞ വ​​ർ​​ഷം മാ​​ർ​​ച്ചി​​ൽ മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ കോ​​ൺ​​ഗ്ര​​സ് സ​​ർ​​ക്കാ​​ർ നി​​ലം​​പൊ​​ത്തി​​യ​​ത്.


അ​​തേ​​സ​​മ​​യം, ജോ​​തി​​രാ​​ദി​​ത്യ സി​​ന്ധ്യ​​യെ​​ക്കു​​റി​​ച്ച് രാ​​ഹു​​ൽ​​ഗാ​​ന്ധി പ​​രാ​​മ​​ർ​​ശം ന​​ട​​ത്തി​​യി​​ട്ടി​​ല്ലെ​​ന്ന് യൂ​​ത്ത് കോ​​ൺ​​ഗ്ര​​സ് അ​​ഖി​​ലേ​​ന്ത്യ പ്ര​​സി​​ഡ​​ന്‍റ് ബി.​​വി. ശ്രീ​​നി​​വാ​​സ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.