ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കും
ബജറ്റ് സമ്മേളനം  വെട്ടിച്ചുരുക്കും
Monday, March 8, 2021 12:32 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ളം ഉ​ൾപ്പെടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തു പ​രി​ഗ​ണി​ച്ച് പാ​ർ​ല​മെ​ന്‍റി​ന്‍റെ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാ​ഘ​ട്ടം വെ​ട്ടി​ച്ചു​രു​ക്കി​യേ​ക്കും. പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്ക​ണ​മെ​ന്ന് രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​ൻ എം. ​വെ​ങ്ക​യ്യ നാ​യി​ഡു​വി​നോ​ടും ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യോ​ടും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തി​ര​ക്കു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ബി​ജെ​പി നേ​താ​ക്ക​ൾ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ളം, പ​ശ്ചി​മ​ബം​ഗാ​ൾ, ആ​സാം, ത​മി​ഴ്നാ​ട്, പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മാ​ർ​ച്ച് 27 മു​ത​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ആ​രം​ഭി​ക്കു​ന്ന​ത്.


പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം ഏ​പ്രി​ൽ 18നാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം ര​ണ്ടാ​ഴ്ച​ക്കാ​ല​ത്തേ​ക്ക് മാ​ത്ര​മേ ഉ​ണ്ടാ​കൂ എ​ന്നാ​ണു സൂ​ച​ന​ക​ൾ. എം​പി​മാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തി​ന് ശേ​ഷ​മാ​യി​രി​ക്കും സ​മ്മേ​ള​നം തു​ട​ങ്ങു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.