മമതയ്ക്കു തിരിച്ചടി, ദിനേശ് ത്രിവേദി ബിജെപിയിൽ
മമതയ്ക്കു തിരിച്ചടി, ദിനേശ് ത്രിവേദി ബിജെപിയിൽ
Sunday, March 7, 2021 12:13 AM IST
ന്യൂ​ഡ​ൽ​ഹി: മു​ൻ റെ​യി​ൽ​വേ മ​ന്ത്രി​യും തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ് എം​പി​യു​മാ​യ ദി​നേ​ശ് ത്രി​വേ​ദി ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. പ​ശ്ചി​മ ബം​ഗാ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ടം പോ​ളിം​ഗി​ന് 20 ദി​വ​സം മാ​ത്രം ശേ​ഷി​ക്കേ​യു​ള്ള 70 വ​യ​സു​ള്ള നേ​താ​വി​ന്‍റെ കൂ​റു​മാ​റ്റം മ​മ​ത ബാ​ന​ർ​ജി​ക്കും തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സി​നും പ്ര​ഹ​ര​മാ​യി.

ന്യൂ​ഡ​ൽ​ഹി​യി​ലെ പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് കേ​ന്ദ്ര​മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ബി​ജെ​പി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജെ.​പി. ന​ഡ്ഡ​യാ​ണു ദി​നേ​ഷി​നെ ബി​ജെ​പി​യി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്ത​ത്. കാ​ത്തി​രു​ന്ന സു​വ​ർ​ണ നി​മി​ഷ​മാ​ണി​തെ​ന്ന് ദി​നേ​ശ് പ​റ​ഞ്ഞു. കു​റ​ച്ചു​നാ​ളു​ക​ളാ​യി വീ​ർ​പ്പു​മു​ട്ടി ക​ഴി​യു​ക​യാ​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ്ര​ശം​സി​ക്കാ​നും മു​ൻ കോ​ണ്‍ഗ്ര​സ് നേ​താ​വു കൂ​ടി​യാ​യ അ​ദ്ദേ​ഹം ശ്ര​ദ്ധി​ച്ചു.

ബി​ജെ​പി​യി​ൽ ചേ​രു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ദി​നേ​ശ് രാ​ജ്യ​സ​ഭാം​ഗ​ത്വം ക​ഴി​ഞ്ഞ 12ന് ​രാ​ജി​വ​ച്ചി​രു​ന്നു. സി​നി​മാ താ​ര​വും തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സി​ന്‍റെ മു​ൻ രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ മി​ഥു​ൻ ച​ക്ര​വ​ർ​ത്തി പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യോ​ടൊ​പ്പം കോ​ൽ​ക്ക​ത്ത​യി​ലെ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നു ബി​ജെ​പി വ​ക്താ​വ് പ​റ​ഞ്ഞു.


രാഹുൽ ചക്രവർത്തിയും ദേബാശ്രീ ഭട്ടാചാര്യയും ബിജെപിയിൽ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ സി​നി​മാ​താ​ര​ങ്ങ​ളാ​യ രാ​ഹു​ൽ​ച​ക്ര​വ​ർ​ത്തി, ദേ​ബാ​ശ്രീ ഭ​ട്ടാ​ചാ​ര്യ എ​ന്നി​വ​ർ ഇ​ന്ന​ലെ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. തൃ​ണ​മൂ​ൽ മു​ൻ എം​എ​ൽ​എ ദീ​പാ​ളി സാ​ഹ, തൃ​ണ​മൂ​ലി​ന്‍റെ യു​വ​ജ​ന​വി​ഭാ​ഗ​മാ​യ ഛാത്ര​പ​രി​ഷ​ത്തി​ന്‍റെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ക​നി​ഷ്ക മ​ജും​ദാ​ർ, നേ​താ​ക്ക​ളാ​യ സൗ​ര​വ് റോ​യ്ചൗ​ധ​രി, സാ​യ​ൻ മു​ഖ​ർ​ജി, സു​ഭാ​ൻ​ക​ർ എ​ന്നി​വ​രും ഇ​ന്ന​ലെ ബി​ജെ​പി അം​ഗ​ത്വ​മെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.