എം.ജി. ജോർജ് മുത്തൂറ്റിന്‍റെ സംസ്കാരം നാളെ കോഴഞ്ചേരിയിൽ
എം.ജി. ജോർജ് മുത്തൂറ്റിന്‍റെ സംസ്കാരം നാളെ കോഴഞ്ചേരിയിൽ
Sunday, March 7, 2021 12:13 AM IST
ന്യൂ​ഡ​ൽ​ഹി: അ​ന്ത​രി​ച്ച മു​ത്തൂ​റ്റ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ മു​ൻ അ​ൽ​മാ​യ ട്ര​സ്റ്റി​യു​മാ​യ എം.​ജി. ജോ​ർ​ജ് മു​ത്തൂ​റ്റി​ന്‍റെ (72) സം​സ്കാ​രം നാ​ളെ ഉ​ച്ച​യ്ക്കു 12ന് ​കോ​ഴ​ഞ്ചേ​രി സെ​ന്‍റ് മാ​ത്യൂ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള​ളി​യി​ൽ ന​ട​ക്കും . ഇ​ന്നു പു​ല​ർ​ച്ചെ​യു​ള്ള വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​യി​ൽ നി​ന്നു കൊ​ച്ചി​യി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം പ​ന​ന്പി​ള്ളി ന​ഗ​റി​ലെ എ​സ്ബി​ടി അ​വ​ന്യൂ​വി​ലെ മു​ത്തൂ​റ്റ് ഓ​റം റ​സി​ഡ​ൻ​സി​ൽ രാ​വി​ലെ ഏ​ഴ​ര മു​ത​ൽ എ​ട്ട​ര വ​രെ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഡ​ൽ​ഹി​യി​ലെ ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ മൃ​ത​ദേ​ഹം പൊ​തു ദ​ർ​ശ​ന​ത്തി​നു വ​ച്ചി​രു​ന്നു. ബി​ഹാ​റി​ലെ മ​ന്ത്രി​യും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ മു​ക്ത​ർ അ​ബ്ബാ​സ് ന​ഖ്‌​വി, സു​പ്രീം കോ​ട​തി മു​ൻ ജ​ഡ്ജി കു​ര്യ​ൻ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രും പ​ള്ളി​യി​ലെ​ത്തി പു​ഷ്പ​ച​ക്രം അ​ർ​പ്പി​ച്ചു. ദീ​പി​ക​യ്ക്കു വേ​ണ്ടി അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​റും ഡ​ൽ​ഹി ബ്യൂ​റോ ചീ​ഫു​മാ​യ ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ ഡ​ൽ​ഹി​യി​ലെ ക​ത്തീ​ഡ്ര​ലി​ലെ​ത്തി അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ച്ചു.


ഡ​ൽ​ഹി സെ​ന്‍റ് ജോ​ർ​ജ്സ് ഹൈ​സ്കൂ​ൾ ഡ​യ​റ​ക്ട​റു​മാ​യ സാ​റാ ജോ​ർ​ജാ​ണ് ഭാ​ര്യ. മ​ക്ക​ൾ: മൂ​ത്തൂ​റ്റ് ഗ്രൂ​പ്പ് എ​ക്സി​ക്യൂട്ടീ​വ് ഡ​യ​റ​ക്ട​ർ ജോ​ർ​ജ് എം. ​ജോ​ർ​ജ്, ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ അ​ല​ക്സാ​ണ്ട​ർ ജോ​ർ​ജ്, പ​രേ​ത​നാ​യ പോ​ൾ മു​ത്തൂ​റ്റ് ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: തെ​രേ​സ, മെ​ഹി​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.