മാനഭംഗത്തിനിരയായ യുവതിയെ തീ കൊളുത്തി കൊന്നു
മാനഭംഗത്തിനിരയായ യുവതിയെ തീ കൊളുത്തി കൊന്നു
Sunday, March 7, 2021 12:13 AM IST
ജ​​യ്പു​​ർ: മാ​​ന​​ഭം​​ഗ​​ത്തി​​നി​​ര​​യാ​​യ യു​​വ​​തി​​യെ വീ​​ടി​​നു​​ള്ളി​​ൽ തീ ​​കൊ​​ളു​​ത്തി​​കൊ​​ന്നു. രാ​​ജ​​സ്ഥാ​​നി​​ലെ ഹ​​നു​​മാ​​ൻ​​ഗ​​ഢി​​ലാ​​ണു സം​​ഭ​​വം. വ്യാ​​ഴാ​​ഴ്ച വെ​​ളു​​പ്പി​​നാ​​ണു സം​​ഭ​​വം. വീ​​ടി​​നു​​ള്ളി​​ൽ മ​​ണ്ണെ​​ണ്ണ ഒ​​ഴി​​ച്ച​​ശേ​​ഷം യു​​വ​​തി​​യെ പേ​​രു വി​​ളി​​ച്ച് ഉ​​ണ​​ർ​​ത്തി​​യ​​ശേ​​ഷം തീ ​​കൊ​​ളു​​ത്തു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു.

ഗു​​രു​​ത​​ര​​മാ​​യി പൊ​​ള്ള​​ലേ​​റ്റ യു​​വ​​തി ജ​​യ്പു​​രി​​ലെ ആ​​ശു​​പ​​ത്രി​​യി​​ലാ​​ണു മ​​രി​​ച്ച​​ത്. മാ​​ന​​ഭം​​ഗ​​ക്കേ​​സി​​ൽ ജാ​​മ്യ​​ത്തി​​ലി​​റ​​ങ്ങി​​യ മു​​ഖ്യ​​പ്ര​​തി പ്ര​​ദീ​​പ് വി​​ഷ്ണോ​​യി​​യാ​​ണ് തീ ​​കൊ​​ളു​​ത്തി​​യ​​തെ​​ന്ന് യു​​വ​​തി​​യു​​ടെ മു​​ത്ത​​ശ്ശി മൊ​​ഴി ന​​ല്കി. സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പ്ര​​ദീ​​പ് ഉ​​ൾ​​പ്പെ​​ടെ ര​​ണ്ടു​​പേ​​രെ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.