രണ്ടിലൊന്നറിയണം,‍ മമത നന്ദിഗ്രാമിലേക്ക്‌
രണ്ടിലൊന്നറിയണം,‍ മമത നന്ദിഗ്രാമിലേക്ക്‌
Saturday, March 6, 2021 1:57 AM IST
കോ​​ൽ​​ക്ക​​ത്ത: ബം​​ഗാ​​ൾ മു​​ഖ്യ​​മ​​ന്ത്രി മ​​മ​​ത ബാ​​ന​​ർ​​ജി ന​​ന്ദി​​ഗ്രാ​​മി​​ൽ ജ​​ന​​വി​​ധി തേ​​ടും. മ​​മ​​ത​​യു​​ടെ സി​​റ്റിം​​ഗ് സീ​​റ്റാ​​യ ഭ​​വാ​​നി​​പു​​രി​​ൽ സോ​​ൻ​​ദേ​​ബ് ച​​തോ​​പാ​​ധ്യാ​​യ മ​​ത്സ​​രി​​ക്കും. 291 സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ പ​​ട്ടി​​ക​​യാ​​ണു തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് പു​​റ​​ത്തി​​റ​​ക്കി​​യ​​ത്.

തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് വി​​ട്ട് ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്ന മു​​തി​​ർ​​ന്ന നേ​​താ​​വ് സു​​വേ​​ന്ദു അ​​ധി​​കാ​​രി ന​​ന്ദി​​ഗ്രാ​​മി​​ൽ മ​​മ​​ത ബാ​​ന​​ർ​​ജി​​ക്കെ​​തി​​രെ ബി​​ജെ​​പി ടി​​ക്ക​​റ്റി​​ൽ മ​​ത്സ​​രി​​ക്കു​​മെ​​ന്ന് ഉ​​റ​​പ്പാ​​യി​​ട്ടു​​ണ്ട്. ഈ​​സ്റ്റ് മി​​ഡ്നാ​​പു​​ർ ജി​​ല്ല​​യി​​ലെ പ്ര​​ബ​​ല നേ​​താ​​വാ​​ണു സു​​വേ​​ന്ദു അ​​ധി​​കാ​​രി. ന​​ന്ദി​​ഗ്രാം പ്ര​​ക്ഷോ​​ഭ​​മാ​​ണു 2011ൽ ​​മ​​മ​​ത ബാ​​ന​​ർ​​ജി​​യെ അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​ച്ച​​ത്.


ഡാ​​ർ​​ജ​​ിലിം​​ഗി​​ലെ മൂ​​ന്നു സീ​​റ്റു​​ക​​ൾ ഗൂ​​ർ​​ഖ ജ​​ൻ​​മു​​ക്തി മോ​​ർ​​ച്ച (​​ജി​​ജെ​​എം) ബി​​മ​​ൽ ഗു​​രും​​ഗ് വി​​ഭാ​​ഗ​​ത്തി​​നു തൃ​​ണ​​മൂ​​ൽ ന​​ല്കി. 24 സി​​റ്റിം​​ഗ് എം​​എ​​ൽ​​എ​​മാ​​രെ തൃ​​ണ​​മൂ​​ൽ ഒ​​ഴി​​വാ​​ക്കി. സ്ഥാ​​നാ​​ർ​​ഥി​​പ്പ​​ട്ടി​​ക​​യി​​​​ൽ 50 പേ​​ർ വ​​നി​​ത​​ക​​ളാ​​ണ്. 42 മു​​സ്‌​​ലിം​​ക​​ൾ​​ക്കും 79 പ​​ട്ടി​​ക​​ജാ​​തി​​ക്കാ​​ർ​​ക്കും 17 പ​​ട്ടി​​ക​​വി​​ഭാ​​ഗ​​ക്കാ​​ർ​​ക്കും തൃ​​ണ​​മൂ​​ൽ സീ​​റ്റ് ന​​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.