"മുല്ലപ്പെരിയാർ സുരക്ഷിതം' ജലകമ്മീഷൻ സുപ്രീംകോടതിയിൽ
Friday, March 5, 2021 12:36 AM IST
ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ ഡാം ​സു​ര​ക്ഷി​ത​മാ​ണെ​ന്ന് കേ​ന്ദ്ര ജ​ലക​മ്മീ​ഷ​ൻ സു​പ്രീം​കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. പ്ര​ള​യ​ത്തെ​യും ഭൂ​ക​ന്പ​ത്തെ​യും മ​റി​ക​ട​ക്കാ​നു​ള്ള സു​ര​ക്ഷ​ിത​ത്വം ഡാ​മി​നു​ണ്ടെ​ന്നു കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ നി​തി​ൻ കു​മാ​ർ സു​പ്രീം​കോ​ട​തി​യി​ൽ ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​ഞ്ഞു.

സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി​യു​ടെ പ​രി​ശോ​ധ​ന​യി​ൽ ഡാം ​സു​ര​ക്ഷി​ത​മാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് നി​യോ​ഗി​ച്ച മേ​ൽ​നോ​ട്ട സ​മി​തി​യും ഡാ​മി​ന്‍റെ സു​ര​ക്ഷ നി​ര​ന്ത​രം വി​ല​യി​രു​ത്തു​ന്നു​ണ്ട്. മേ​ൽ​നോ​ട്ട സ​മി​തി​ക്കെ​തി​രെ സ​മ​ർ​പ്പി​ച്ച റി​ട്ട് ഹ​ർ​ജി​യി​ലാ​ണ് ഡാം ​സു​ര​ക്ഷി​ത​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ൻ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യ​ത്.


മേ​ൽ​നോ​ട്ട സ​മി​തി​യി​ൽ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ പൂ​ർ​ണ സം​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു. കോ​ത​മം​ഗ​ലം സ്വ​ദേ​ശി ഡോ. ​ജോ ജോ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല കൃ​ഷ്ണ​ൻ​കു​ട്ടി, ജെ​സി​മോ​ൾ ജോ​സ് എ​ന്നി​വ​രാ​ണ് സ​മി​തി​ക്കെ​തി​രേ റി​ട്ട് ഹ​ർ​ജി ന​ൽ​കി​യ​ത്. അ​ണ​ക്കെ​ട്ടി​ന്‍റെ സു​ര​ക്ഷ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ഉ​പ​സ​മി​തി​യെ നി​യോ​ഗി​ച്ച​തി​നെ​തി​രേ ഡോ. ​ജോ ജോ​സ​ഫ് ന​ൽ​കി​യ റി​ട്ട് ഹ​ർ​ജി സു​പ്രീം​കോ​ട​തി അ​ടു​ത്ത ആ​ഴ്ച പ​രി​ഗ​ണി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.