നിയമസഭയിൽ ഷർട്ട് ഊരിയ എംഎൽഎയ്ക്കു സസ്പെൻഷൻ
Friday, March 5, 2021 12:36 AM IST
ബം​​ഗ​​ളൂ​​രു: ക​​ർ​​ണാ​​ട​​ക നി​​യ​​മ​​സ​​ഭ​​യി​​ൽ ഷ​​ർ​​ട്ട് ഊ​​രി​​യ കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ​​യ്ക്കു സ​​സ്പെ​​ൻ​​ഷ​​ൻ. ബി.​​കെ. സം​​ഗ​​മേ​​ഷി​​നെ​​യാ​​ണ് സ​​സ്പെ​​ൻ​​ഡ് ചെ​​യ്ത​​ത്. ഒ​​രു രാ​​ജ്യം, ഒ​​രു തെ​​ര​​ഞ്ഞെ​​ടു​​പ്പ് വി​​ഷ​​യ​​ത്തെ​​ക്കു​​റി​​ച്ച് നി​​യ​​മ​​സ​​ഭ​​യി​​ൽ ന​​ട​​ന്ന ച​​ർ​​ച്ച​​യ്ക്കി​​ടെ കോ​​ൺ​​ഗ്ര​​സ് അം​​ഗ​​ങ്ങ​​ൾ ശ​​ക്ത​​മാ​​യി പ്ര​​തി​​ഷേ​​ധി​​ച്ചി​​രു​​ന്നു. ഇ​​തി​​നി​​ടെ​​യാ​​ണു സം​​ഗ​​മേ​​ഷ് സ​​ഭ​​യ്ക്കു​​ള്ളി​​ൽ ഷ​​ർ​​ട്ട് ഊ​​രി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.