ഡൽഹി കോർപ്പറേഷനിൽ ബിജെപിക്ക് പരാജയം; ആപ്പിന് നാല് സീറ്റ്, കോണ്‍ഗ്രസിന് ഒന്ന്
ഡൽഹി കോർപ്പറേഷനിൽ  ബിജെപിക്ക് പരാജയം; ആപ്പിന് നാല് സീറ്റ്, കോണ്‍ഗ്രസിന് ഒന്ന്
Thursday, March 4, 2021 1:03 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ലെ അ​ഞ്ചു സീ​റ്റു​ക​ളി​ലേ​ക്കു ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ലി​ലും ആം ​ആ​ദ്മി പാ​ർ​ട്ടി​ക്ക് ജ​യം. ഒ​രു സീ​റ്റി​ൽ കോ​ണ്‍ഗ്ര​സും വി​ജ​യി​ച്ചു. ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ സീ​റ്റാ​ണ് കോ​ണ്‍ഗ്ര​സ് പി​ടി​ച്ചെ​ടു​ത്ത​ത്. അ​തേ​സ​മ​യം, ബി​ജെ​പി​യു​ടെ ഒ​രു സീ​റ്റ് ആ​പ് നേ​ടു​ക​യും ചെ​യ്തു. ബി​ജെ​പി​ക്ക് ഒ​റ്റ സീ​റ്റു പോ​ലും നേ​ടാ​നാ​യി​ല്ല.

രോ​ഹി​ണി​യി​ൽ ബി​എ​സ്പി സ്ഥാ​നാ​ർ​ഥി രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് ആം ​ആ​ദ്മി പാ​ർ​ട്ടി വി​ജ​യി​ച്ച​ത്. ബി​ജെ​പി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രുന്ന ഷാ​ലി​മാ​ർ ബാ​ഗ് സീ​റ്റ് ആ​പ് പി​ടി​ച്ചെ​ടു​ത്ത​ത് ബി​ജെ​പി കേ​ന്ദ്ര​ങ്ങ​ളെ അ​ന്പ​ര​പ്പി​ച്ചു. ഒ​രു വ​ർ​ഷം മു​ൻ​പ് ക​ലാ​പം ന​ട​ന്ന വ​ട​ക്ക് കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ചൗ​ഹാ​ൻ ബം​ഗാ​റി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി മൊ​ഹ​മ്മ​ദ് ഇ​ഷ്റാ​ക്ക് ഖാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ർ​ഥി ചൗ​ധ​രി സു​ബൈ​ർ അ​ഹ​മ്മ​ദ് വി​ജ​യി​ച്ച​ത്.


ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ങ്ങ​ൾ 2022ൽ ​ന​ട​ക്കാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നെ​ക്കു​റി​ച്ച് ബി​ജെ​പി​ക്കു​ള്ള വ്യ​ക്ത​മാ​യ സ​ന്ദേ​ശ​മാ​ണെ​ന്നാ​ണ് ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വും ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​നീ​ഷ് സി​സോ​ദി​യ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം ജ​ന​ങ്ങ​ൾ​ക്ക് ത​ങ്ങ​ളി​ലു​ള്ള വി​ശ്വാ​സ​ത്തെ​യാ​ണ് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.