ലൈംഗികാരോപണം: കർണാടക മന്ത്രി രമേഷ് ജാർക്കിഹോളി രാജിവച്ചു
Thursday, March 4, 2021 1:03 AM IST
ബം​​​ഗ​​​ളൂ​​​രു: ലൈം​​​ഗി​​​കാ​​​രോ​​​പ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​ർ​​​ണാ​​​ട​​​ക ജ​​​ല​​​വി​​​ഭ​​​വ മ​​​ന്ത്രി ര​​​മേ​​​ഷ് ജാ​​​ർ​​​ക്കി​​​ഹോ​​​ളി രാ​​​ജി​​​വ​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി ബി.​​​എ​​​സ്. യെ​​​ദി​​​യൂ​​​ര​​​പ്പ രാ​​​ജി സ്വീ​​​ക​​​രി​​​ച്ചു. ജാ​​​ർ​​​ക്കി​​​ഹോ​​​ളി​​​ക്കെ​​​തി​​​രെ​​​യു​​​ള്ള ലൈം​​​ഗി​​​കാ​​​രോ​​​പ​​​ണ വീ​​​ഡി​​​യോ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​​ണു ക​​​ന്ന​​​ഡ ചാ​​​ന​​​ലു​​​ക​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്. ത​​​നി​​​ക്കെ​​​തി​​​രെ​​​യു​​​ള്ള ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ൽ സ​​​ത്യ​​​ത്തി​​​ന്‍റെ ക​​​ണി​​​ക പോ​​​ലു​​​മി​​​ല്ലെ​​​ന്നും നി​​​ര​​​പ​​​രാ​​​ധി​​​ത്വം തെ​​​ളി​​​യി​​​ക്കു​​​മെ​​​ന്നും ജാ​​​ർ​​​ക്കി​​​ഹോ​​​ളി പ​​​റ​​​ഞ്ഞു.

ബി​​​ജെ​​​പി കേ​​​ന്ദ്ര നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണു ജാ​​​ർ​​​ക്കി​​​ഹോ​​​ളി രാ​​​ജി സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. പാ​​​ർ​​​ട്ടി കേ​​​ന്ദ്ര നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ തീ​​​രു​​​മാ​​​നം ക​​​ർ​​​ണാ​​​ട​​​ക​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള ബി​​​ജെ​​​പി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​രു​​​ൺ സിം​​​ഗ് സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തെ അ​​​റി​​​യി​​​ക്കു​​​കയാ​​​ണു​​​ണ്ടാ​​​യ​​​ത്. അ​​​ഞ്ചു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പും ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ പ​​​ഞ്ചാ​​​യ​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണു ജാ​​​ർ​​​ക്കി​​​ഹോ​​​ളി രാ​​​ജി​​​വ​​​ച്ച​​​ത്.


സ​​​ർ​​​ക്കാ​​​ർ​​​ജോ​​​ലി തേ​​​ടി​​​യെ​​​ത്തി​​​യ യു​​​വ​​​തി​​​യെ മ​​​ന്ത്രി ര​​​മേ​​​ഷ് ജാ​​​ർ​​​ക്കി​​​ഹോ​​​ളി ലൈം​​​ഗി​​​ക ചൂ​​​ഷ​​​ണ​​​ത്തി​​​നു വി​​​ധേ​​​യ​​​മാ​​​ക്കി​​​യെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ ദി​​​നേ​​​ശ് ക​​​ല്ല​​​ഹ​​​ള്ളി​​​യാ​​​ണു പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ല്കി​​​യ​​​ത്.

മു​​​ന്പു കോ​​​ൺ​​​ഗ്ര​​​സി​​​ലാ​​​യി​​​രു​​​ന്ന ര​​​മേ​​​ഷ് ജാ​​​ർ​​​ക്കി​​​ഹോ​​​ളി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്ന വി​​​മ​​​ത​​​നീ​​​ക്ക​​​മാ​​​ണു ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ എ​​​ച്ച്.​​​ഡി. കു​​​മാ​​​ര​​​സ്വാ​​​മി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള കോ​​​ൺ​​​ഗ്ര​​​സ്-​​​ജെ​​​ഡി​​​എ​​​സ് സ​​​ർ​​​ക്കാ​​​രി​​​നെ വീ​​​ഴ്ത്തി​​​യ​​​ത്. ഗോ​​​ക​​​ക് മ​​​ണ്ഡ​​​ല​​​ത്തെ​​​യാ​​​ണു ജാ​​​ർ​​​ക്കി​​​ഹോ​​​ളി പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.