ചൂടിനെ ചെറുക്കാൻ സന്നാഹമൊരുക്കി കർഷകർ
ചൂടിനെ ചെറുക്കാൻ സന്നാഹമൊരുക്കി കർഷകർ
Wednesday, March 3, 2021 1:11 AM IST
ന്യൂ​ഡ​ൽ​ഹി: അ​തി​ശൈ​ത്യ​കാ​ലം ക​ട​ന്നുപോ​യ​തി​നു പി​ന്നാ​ലെ ക​ടു​ത്ത വേ​ന​ൽ​ക്കാ​ല​ത്തെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​മാ​യി ഡ​ൽ​ഹി അ​തി​ർ​ത്തി​ക​ളി​ൽ സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ.
ത​ണു​പ്പു​കാ​ലം വി​ട്ടു തു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ ഒ​രു നൂ​റ്റാ​ണ്ടി​നി​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല​യാ​ണ് ഫെ​ബ്രു​വ​രി ആ​ദ്യം ഡ​ൽ​ഹി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തുന്ന​ത്. ഇ​ത്ത​വ​ണ ക​ടു​ത്ത വേ​ന​ലാ​യി​ക്കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ കേ​ന്ദ്ര​വും മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്.

സോ​ളാ​ർ പാ​ന​ലു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ എ​യ​ർ ക​ണ്ടീ​ഷ​ൻ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള ട്രോ​ളി​ക​ളാ​ണ് ക​ർ​ഷ​ക​ർ പ​ഞ്ചാ​ബി​ൽ ത​യാ​റാ​ക്കു​ന്ന​ത്. സിം​ഗു അ​തി​ർ​ത്തി​യി​ൽ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന ക​ർ​ഷ​ക​രു​ടെ ട്രാ​ക്ട​റു​ക​ളോ​ട് ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ട്രോ​ളി​ക​ൾ ഇ​തി​നോ​ട​കം ത​ന്നെ ചെ​റി​യ വീ​ടു​ക​ളാ​യി മാ​റി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്.
റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലെ അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ​ക്കു​ശേ​ഷം ഡ​ൽ​ഹി അ​തി​ർ​ത്തി​ക​ളി​ലെ സ​മ​ര​ക്കാ​രു​ടെ എ​ണ്ണം കു​റ​ഞ്ഞി​രു​ന്നു. പ​ഞ്ചാ​ബി​ൽ നി​ന്നു​ള്ള ക​ർ​ഷ​ക​ർ വി​ള​വെ​ടു​പ്പി​നും മ​റ്റു​മാ​യി മ​ട​ങ്ങു​ക​യും ചെ​യ്തു. എ​ന്നാ​ലും നൂ​റു ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ ഇ​പ്പോ​ഴും ത​ല​സ്ഥാ​ന അ​തി​ർ​ത്തി​ക​ളി​ൽ ത​ന്പ​ടി​ച്ചി​ട്ടു​ണ്ട്. വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കും വ​രെ സ​മ​രം തു​ട​രാ​നു​ള്ള എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ത​ങ്ങ​ളു​ടെ പ​ക്ക​ൽ ഇ​പ്പോ​ഴും ഉ​ണ്ടെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​ഞ്ഞ​ത്.


ക​ർ​ഷ​ക സ​മ​ര​ത്തെ തു​ട​ർ​ന്ന് അ​ട​ച്ചി​രു​ന്ന ഗാ​സി​പ്പൂ​ർ അ​തി​ർ​ത്തി പോ​ലീ​സ് ഇ​ന്ന​ലെ തു​റ​ന്നെ​ങ്കി​ലും ഏ​റെ വൈ​കാ​തെ വീ​ണ്ടും അ​ട​ച്ചു. അ​തി​ർ​ത്തി തു​റ​ക്കാ​ൻ ഒൗ​ദ്യോ​ഗി​ക നി​ർ​ദേ​ശം ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്നാ​ണ് പി​ന്നീ​ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. രാ​വി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​തി​ർ​ത്തി താ​ത്കാ​ലി​ക​മാ​യി തു​റ​ന്ന​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.