“തൊലിക്കട്ടിയുണ്ട്, സൂചി സ്പെഷലാണോ?”; വാക്സിനെടുത്ത പ്രധാനമന്ത്രി നഴ്സുമാരെ പൊട്ടിച്ചിരിപ്പിച്ചു
“തൊലിക്കട്ടിയുണ്ട്, സൂചി സ്പെഷലാണോ?”; വാക്സിനെടുത്ത പ്രധാനമന്ത്രി നഴ്സുമാരെ പൊട്ടിച്ചിരിപ്പിച്ചു
Monday, March 1, 2021 11:03 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ൽ വാ​ക്സി​ൻ സ്വീ​ക​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ന​ലെ രാ​വി​ലെ 6.30ന് ​ഡ​ൽ​ഹി ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ലാ​ണു മോ​ദി വാ​ക്സി​ൻ എ​ടു​ത്ത​ത്. “പൊ​തു​വേ രാ​ഷ്‌​ട്രീ​യ​ക്കാ​രു​ടെ തൊ​ലി​ക്ക് ക​ട്ടി കൂ​ടു​ത​ലാ​ണെ​ന്നാ​ണ​ല്ലോ ചൊ​ല്ല്, മൃ​ഗ​ങ്ങ​ളെ കു​ത്തു​ന്ന സൂ​ചി കൊ​ണ്ടാ​ണോ നി​ങ്ങ​ളെ​ന്നെ കു​ത്താ​ൻ പോ​കു​ന്ന​ത്’’.​ വാ​ക്സി​നെ​ടു​ക്കാ​ൻ മു​റി​യി​ലേ​ക്കു വ​ന്ന മോ​ദി​യു​ടെ ചോ​ദ്യം കേ​ട്ട് ന​ഴ്സ് നി​വേ​ദ ആ​ദ്യം ഒ​ന്നു പ​ക​ച്ചെ​ങ്കി​ലും പെ​ട്ടെ​ന്നു​ത​ന്നെ “നോ” ​എ​ന്നു മ​റു​പ​ടി പ​റ​ഞ്ഞു. അ​ത്ര​നേ​ര​വും പ്ര​ധാ​ന​മ​ന്ത്രി​ക്ക് കു​ത്തി​വ​യ്പെ​ടു​ക്കു​ന്ന​തി​ന്‍റെ അ​ങ്ക​ലാ​പ്പി​ൽ നി​ന്ന ന​ഴ്സു​മാ​ർ അ​തോ​ടെ പൊ​ട്ടി​ച്ചി​രി​ച്ചു പോ​യി. “എ​ടു​ത്തു ക​ഴി​ഞ്ഞോ, അ​റി​ഞ്ഞ​തേ ഇ​ല്ല​ല്ലോ’’ എ​ന്നാ​യി​രു​ന്നു കു​ത്തി​വ​യ്പ് ക​ഴി​ഞ്ഞ ഉ​ട​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

കൈ ​കൂ​പ്പി വ​ണ​ക്കം പ​റ​ഞ്ഞാ​ണു പ്ര​ധാ​ന​മ​ന്ത്രി എ​ത്തി​യ​തെ​ന്നു തൊ​ടു​പു​ഴ സ്വ​ദേ​ശി​നി​യാ​യ റോ​സ​മ്മ അ​നി​ൽ പ​റ​ഞ്ഞു. എ​ത്ര നാ​ളാ​യി ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്നു​വെ​ന്നും എ​വി​ടെ​യാ​ണു സ്വ​ദേ​ശ​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. വാ​ക്സി​ൻ എ​ടു​ത്ത ശേ​ഷം അ​ര മ​ണി​ക്കൂ​റോ​ളം അ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തിൽ തുടർന്നു. മ​ട​ങ്ങാ​ൻ നേ​ര​ത്തും മോ​ദി ത​ങ്ങ​ളു​ടെ അ​ടു​ത്തെ​ത്തി വ​ണ​ക്ക​വും ന​ന്ദി​യും പ​റ​ഞ്ഞാ​ണ് പോ​യ​തെ​ന്നും റോ​സ​മ്മ അ​നി​ൽ പ​റ​ഞ്ഞു.


നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ക്കു​ന്ന മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​താ​യി​രു​ന്നു മോ​ദി​യു​ടെ വാ​ക്സി​നേ​ഷ​ൻ ചി​ത്രം. പു​തു​ച്ചേ​രി സ്വ​ദേ​ശി പി. ​നി​വേ​ദ​യാ​ണു മോ​ദി​ക്ക് വാ​ക്സി​ൻ കു​ത്തി വ​ച്ച​ത്. സ​ഹാ​യി​യാ​യി നി​ന്ന​തു തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ ന​ഴ്സ് റോ​സ​മ്മ അ​നി​ൽ. ആ​സാ​മി​ലെ പ​ര​ന്പ​രാ​ഗ​ത വ​സ്ത്ര​മാ​യ ഗം​ച​യാ​ണ് അ​ദ്ദേ​ഹം ക​ഴു​ത്തി​ൽ അ​ണി​ഞ്ഞി​രു​ന്ന​ത്.

പ്ര​ധാ​ന​മ​ന്ത്രി വാ​ക്സി​ൻ എ​ടു​ക്കാ​ൻ വ​രു​ന്നു​ണ്ടെ​ന്ന വി​വ​രം ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​ണ് ല​ഭി​ച്ച​തെ​ന്നും അ​ദ്ദേ​ഹ​ത്തി​നു​വേ​ണ്ടി പ്ര​ത്യേ​ക ത​ര​ത്തി​ലു​ള്ള ഒ​രു​ക്ക​ങ്ങ​ളൊ​ന്നും എ​ടു​ത്തി​രു​ന്നി​ല്ലെ​ന്നും എ​യിം​സ് ഡ​യ​റ​ക്ട​ർ ഡോ. ​ര​ണ്‍​ദീ​പ് ഗു​ലേ​രി​യ പ​റ​ഞ്ഞു. അ​ർ​ഹ​രാ​യ​വ​ർ എ​ല്ലാ​വ​രും കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്ക​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്ത മോ​ദി, വാ​ക്സി​ൻ എ​ടു​ക്കു​ന്ന ചി​ത്രം പി​ന്നീ​ട് ട്വി​റ്റ​റി​ലി​ട്ടു. കോ​വാ​ക്സി​ൻ ആ​ണ് മോ​ദി സ്വീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.