‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പി’നു പകരം ഒരു സംസ്ഥാനം, എട്ട് തെരഞ്ഞെടുപ്പുകൾ
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പി’നു പകരം ഒരു സംസ്ഥാനം, എട്ട് തെരഞ്ഞെടുപ്പുകൾ
Sunday, February 28, 2021 12:11 AM IST
ന്യൂ​ഡ​ൽ​ഹി: ‘ഒ​രു രാ​ജ്യം, ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​യ ന​രേ​ന്ദ്ര മോ​ദി​യു​ടെ കാ​ല​ത്തു ത​ന്നെ ഒ​രു സം​സ്ഥാ​നം എ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ എ​ന്ന നി​ല​യി​ലാ​ണു കാ​ര്യ​ങ്ങ​ളെ​ന്നു കോ​ണ്‍ഗ്ര​സ്, സി​പി​എം, തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ് പാ​ർ​ട്ടി​ക​ൾ പ​രി​ഹ​സി​ച്ചു. പ​ശ്ചി​മബം​ഗാ​ളി​ൽ എ​ട്ടു ഘ​ട്ട​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്താ​നു​ള്ള തീ​രു​മാ​നം ബി​ജെ​പി​യു​ടെ കു​ടി​ല ത​ന്ത്ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ആ​രോ​പി​ച്ചു.

ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന​തു രാ​ജ്യ​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ല​ത​വ​ണ പ്ര​സ്താ​വി​ച്ചി​രു​ന്നു. “ഒ​രു രാ​ഷ്‌ട്രം, ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’’ എ​ന്ന​ത് കേ​വ​ലം ആ​ലോ​ച​ന​യു​ടെ ഒ​രു പ്ര​ശ്ന​മ​ല്ല, രാ​ജ്യ​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണ്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വൈ​കാ​തെ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്നു. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഇ​തു ത​ട​സ​പ്പെ​ടു​ത്തു​ന്നു. ഇ​തേ​ക്കു​റി​ച്ച് എ​ല്ലാ​വ​ർ​ക്കും അ​റി​യാം - ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ 26ന് ​ന​ട​ന്ന സ്പീ​ക്ക​ർ​മാ​രു​ടെ ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ​താ​ണി​ത്.

എ​ല്ലാ സം​സ്ഥാ​ന​ത്തും ലോ​ക്സ​ഭാ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കാ​യി ഒ​രു വോ​ട്ട​ർ പ​ട്ടി​ക​യേ പാ​ടു​ള്ളൂ​വെ​ന്നും മോ​ദി അ​ന്നു പ​റ​ഞ്ഞു. അ​നാ​വ​ശ്യ ചെ​ല​വു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ഇ​താ​വ​ശ്യ​മാ​ണെ​ന്നും മോ​ദി ഓ​ർ​മി​പ്പി​ച്ചു. ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന മോ​ദി​യു​ടെ ആ​വ​ശ്യ​ത്തെ ബി​ജെ​പി പ​ര​സ്യ​മാ​യി പി​ന്തു​ണ​ച്ചി​രു​ന്നു.
എ​ന്നാ​ൽ, ഇ​പ്പോ​ൾ ഓ​രോ സം​സ്ഥാ​ന​ങ്ങ​ളി​ലും തോ​ന്നും​പോ​ലെ പ​ല ദി​വ​സ​ങ്ങ​ളി​ലാ​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തു​ന്ന​ത്. ആ​സാ​മി​ൽ മൂ​ന്നു ദി​വ​സ​വും ബം​ഗാ​ളി​ൽ ര​ണ്ടു മാ​സ​ങ്ങ​ളി​ലാ​യി എ​ട്ടു ദി​വ​സ​വു​മാ​ണ് പോ​ളിം​ഗ് തീ​യ​തി​ക​ൾ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.