ഛത്തീസ്ഗഡിൽ രണ്ടു സുരക്ഷാസൈനികർക്കു വീരമൃത്യു
ഛത്തീസ്ഗഡിൽ രണ്ടു സുരക്ഷാസൈനികർക്കു വീരമൃത്യു
Thursday, February 25, 2021 1:48 AM IST
റാ​​യ്പു​​ർ: ഛത്തീ​​സ്ഗ​​ഡി​​ൽ മാ​​വോ​​യി​​സ്റ്റു​​ക​​ളു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ര​​ണ്ടു സു​​ര​​ക്ഷാ​​സൈ​​നി​​ക​​ർ വീ​​ര​​മൃ​​ത്യു വ​​രി​​ച്ചു. ര​​ണ്ടി​​ട​​ത്താ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം സോ​​ൻ​​പു​​ർ പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ പ​​രി​​ധി​​ക്കു​​ള്ളി​​ൽ മാ​​വോ​​യി​​സ്റ്റു​​ക​​ൾ ന​​ട​​ത്തി​​യ പൈ​​പ്പ് ബോം​​ബ് സ്ഫോ​​ട​​ന​​ത്തി​​ൽ ഐ​​ടി​​ബി​​പി കോ​​ൺ​​സ്റ്റ​​ബി​​ൾ എ​​ൽ. ബാ​​ല​​ച​​ന്ദ്ര, കു​​കു​​ർ ഗ്രാ​​മ​​ത്തി​​ൽ മാ​​വോ​​യി​​സ്റ്റു​​ക​​ളു​​മാ​​യു​​ണ്ടാ​​യ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ ഡി​​ആ​​ർ​​ജി കോ​​ൺ​​സ്റ്റ​​ബി​​ൾ കാ​​ങ്കെ​​ർ ഉ​​സെ​​ൻ​​ഡി എ​​ന്നി​​വ​​രാ​​ണു വീ​​ര​​മൃ​​ത്യു വ​​രി​​ച്ച​​ത്. കു​​ക്ര​​ജാ​​ർ പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ പ​​രി​​ധി​​യി​​ലു​​ള്ള വ​​ന​​ത്തി​​ൽ മാ​​വോ​​യി​​സ്റ്റു​​ക​​ൾ ന​​ട​​ത്തി​​യ സ്ഫോ​​ട​​ന​​ത്തി​​ൽ ഛത്തീ​​സ്ഗ​​ഡ് ആം​​ഡ് ഫോ​​ഴ്സ്(​​സി​​എ​​എ​​ഫ്) കോ​​ൺ​​സ്റ്റ​​ബി​​ൾ ബ​​ങ്കേ​​ശ്വ​​ർ പൈ​​ക്ര​​യ്ക്കു പ​​രി​​ക്കേ​​റ്റു. ഇ​​ദ്ദേ​​ഹ​​ത്തെ റാ​​യ്പു​​രി​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.