“യുവർ ഓണർ’’ എന്നു വേണ്ടെന്നു ചീഫ് ജസ്റ്റീസ്
“യുവർ ഓണർ’’ എന്നു വേണ്ടെന്നു ചീഫ് ജസ്റ്റീസ്
Tuesday, February 23, 2021 11:56 PM IST
ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി​യി​ൽ വാ​ദ​ത്തി​നി​ടെ ചീ​ഫ് ജ​സ്റ്റീ​സ് ഉ​ൾ​പ്പെ​ട്ട ബെ​ഞ്ചി​നെ യു​വ​ർ ഓ​ണ​ർ എ​ന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്ത പ​രാ​തി​ക്കാ​ര​നാ​യ നി​യ​മ വി​ദ്യാ​ർ​ഥി​യെ ചീ​ഫ് ജ​സ്റ്റീ​സ് തി​രു​ത്തി. യു​വ​ർ ഓ​ണ​ർ എ​ന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്യ​ണ​മെ​ങ്കി​ൽ ഒ​ന്നു​കി​ൽ നി​ങ്ങ​ൾ യു​എ​സ് സു​പ്രീം കോ​ട​തി​യി​ൽ ആ​യി​രി​ക്ക​ണം, അ​ല്ലെ​ങ്കി​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ. ഇ​വി​ടെ അ​ങ്ങ​നെ​യ​ല്ല എ​ന്നാ​യി​രു​ന്നു ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ ബോ​ബ്ഡേ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.


ജ​ഡ്ജി​മാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തു സം​ബ​ന്ധി​ച്ച് നി​യ​മ​ത്തി​ൽ പ്ര​ത്യേ​ക നി​ർ​ദേ​ശ​മൊ​ന്നു​മി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ കോ​ട​തി​യി​ൽ കീ​ഴ്‌വഴ​ക്ക​ങ്ങ​ളു​ണ്ട് എ​ന്നാ​യി​രു​ന്നു ബെ​ഞ്ചി​ന്‍റെ പ്ര​തി​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.