ലാവ്‌ലിൻ കേസ് വാദം ഏപ്രിൽ ആറിലേക്ക് മാറ്റി
ലാവ്‌ലിൻ കേസ്   വാദം ഏപ്രിൽ ആറിലേക്ക് മാറ്റി
Tuesday, February 23, 2021 11:56 PM IST
ന്യൂ​ഡ​ൽ​ഹി: എ​സ്എ​ൻ​സി ലാ​വ്‌​ലി​ൻ കേ​സി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത് സു​പ്രീം​കോ​ട​തി ഏ​പ്രി​ൽ ആ​റി​ലേ​ക്കു മാ​റ്റി. സി​ബി​ഐ​യു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണി​ത്. മ​റ്റൊ​രു കേ​സി​ന്‍റെ അ​വ​സാ​ന​ഘ​ട്ട വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു തി​ര​ക്കി​ലാ​യ​തി​നാ​ൽ സി​ബി​ഐ​ക്കു വേ​ണ്ടി ഹാ​ജ​രാ​കേ​ണ്ടി​യി​രു​ന്ന സോ​ളി​സി​റ്റ​ർ ജ​ന​റ​ലി​ന് ഇ​ന്ന​ലെ ലാ​വ്‌​ലി​ൻ കേ​സി​നാ​യി ഹാ​ജ​രാ​കാ​നാ​യി​ല്ല.

മ​റ്റൊ​രു കേ​സി​ന്‍റെ അ​വ​സാ​നഘ​ട്ട വാ​ദ​ത്തി​ന്‍റെ തി​ര​ക്കി​ലാ​യ​തി​നാ​ൽ ഇ​ന്ന​ലെത്ത​ന്നെ ലാ​വ്‌​ലി​ൻ കേ​സി​നുവേ​ണ്ടി ഹാ​ജ​രാ​കാ​ൻ അ​ഭി​ഭാ​ഷ​ക​ന് സാ​ധി​ക്കു​മെ​ന്ന് ഉ​റ​പ്പി​ല്ലെ​ന്നു ആ​ശ​ങ്ക സി​ബി​ഐ പ​ങ്കുവ​ച്ചു. അ​ടു​ത്തയാ​ഴ്ച പൂ​ർ​ണ​മാ​യും കേ​സി​ൽ വാ​ദം കേ​ൾ​ക്കു​ന്ന വി​ധം മാ​റ്റിവയ്​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം ത​ള്ളി​ക്ക​ള​ഞ്ഞ കോ​ട​തി, മാ​ർ​ച്ചിൽ മ​റ്റു കേ​സു​ക​ളു​ടെ തി​ര​ക്കു​ക​ളു​ണ്ടെ​ന്നും ഈ ​കേ​സി​ൽ വാ​ദം കേ​ൾ​ക്കാ​ൻ സ​മ​യ​മി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഏ​പ്രി​ലി​ലേ​ക്ക് മാ​റ്റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.