സ്മൃതി ഇറാനി അമേഠിയിൽ വീടുപണിക്ക് സ്ഥലം വാങ്ങി
Tuesday, February 23, 2021 1:20 AM IST
അ​​മേ​​ഠി: കേ​​ന്ദ്ര​​മ​​ന്ത്രി സ്മൃ​​തി ഇ​​റാ​​നി അ​​മേ​​ഠി​​യി​​ൽ വീ​​ടുപ​​ണി​​ക്ക് സ്ഥ​​ലം വാ​​ങ്ങി. അ​​മേ​​ഠി​​യി​​ൽ​​നി​​ന്നു​​ള്ള ലോ​​ക്സ​​ഭാം​​ഗ​​മാ​​ണു സ്മൃ​​തി ഇ​​റാ​​നി. ഗൗ​​രി​​ഗ​​ഞ്ചി​​ലെ മേ​​ദ​​ൻ മ​​വാ​​യി മേ​​ഖ​​യി​​ൽ 12 ല​​ക്ഷം രൂ​​പ​​യ്ക്കാ​​ണു കേ​​ന്ദ്ര​​മ​​ന്ത്രി സ്ഥ​​ലം വാ​​ങ്ങി​​യ​​ത്. ഇ​​തി​​ന്‍റെ ര​​ജി​​സ്ട്രേ​​ഷ​​ൻ ഇ​​ന്ന​​ലെ ന​​ട​​ന്നു.


അ​​മേ​​ഠി​​യി​​ൽ​​നി​​ന്നു​​ള്ള മു​​ൻ എം​​പി​​മാ​​ർ മ​​ണ്ഡ​​ല​​ത്തി​​ൽ വീ​​ടു പ​​ണി​​ത ച​​രി​​ത്ര​​മി​​ല്ലെ​​ന്ന്, രാ​​ഹു​​ൽ​​ഗാ​​ന്ധി​​യെ പ​​രോ​​ക്ഷ​​മാ​​യി സൂ​​ചി​​പ്പി​​ച്ച് സ്മൃ​​തി ഇ​​റാ​​നി പ​​റ​​ഞ്ഞു. 2019ൽ ​​രാ​​ഹു​​ൽ​​ഗാ​​ന്ധി​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് സ്മൃ​​തി ഇ​​റാ​​നി ലോ​​ക്സ​​ഭാം​​ഗ​​മാ​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.