ഐക്യദാർഢ്യം: ഹരിയാന, യുപി എംഎൽഎമാർ രാജിവച്ചു
ഐക്യദാർഢ്യം: ഹരിയാന, യുപി  എംഎൽഎമാർ രാജിവച്ചു
Thursday, January 28, 2021 12:22 AM IST
ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യംപ്ര​ഖ്യാ​പി​ച്ച് ഹ​രി​യാ​ന​യി​ലെ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ലോ​ക്ദ​ൾ നേ​താ​വ് അ​ഭ​യ് സിം​ഗ് ചൗ​ട്ടാ​ല നി​യ​മ​സ​ഭാം​ഗ​ത്വം രാ​ജി​വ​ച്ചു.

ഐ​എ​ൻ​എ​ൽ​ഡി​യു​ടെ ഏ​ക എം​എ​ൽ​എ​യാ​ണ് അ​ഭ​യ് സിം​ഗ് ചൗ​ട്ടാ​ല.​ റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചി​ല്ലെങ്കി​ൽ രാ​ജി​വ​യ്ക്കു​മെ​ന്ന് അ​ഭ​യ് സിം​ഗ് ര​ണ്ടാ​ഴ്ച മു​ൻ​പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ന​ട​പ​ടി ഉ​ണ്ടാ​വാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ജി.

മൂ​ന്ന് ത​വ​ണ എം​എ​ൽ​എ​യാ​യ 57കാ​ര​ൻ സം​സ്ഥാ​ന നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ലേ​ക്ക് ട്രാ​ക്ട​ർ ഓ​ടി​ച്ച് എ​ത്തി​യാ​ണ് രാ​ജി​ക്ക​ത്ത് ന​ൽ​കി​യ​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​ജെ​പി എം​എ​ൽ​എ അ​വ​താ​ർ സിം​ഗ് ബ​ദാ​ന​യും രാ​ജി വ​ച്ചു. മു​സ​ഫ​ർ​പൂ​രി​ലെ മീ​രാ​പൂ​രി​ൽ നി​ന്നു​ള്ള എം​എ​ൽ​എ​യാ​ണ് മു​തി​ർ​ന്ന നേ​താ​വാ​യ അ​വ​താ​ർ സിം​ഗ്. എം​എ​ൽ​എ സ്ഥാ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പ​ദ​വി​ക​ളും രാ​ജി​വ​യ്ക്കു​ക​യാ​ണെ​ന്ന് അ​വ​താ​ർ സിം​ഗ് പ​റ​ഞ്ഞു.

ഉ​ത്ത​ർ​പ്ര​ദേ​ശ് അ​തി​ർ​ത്തി​ക​ളി​ൽ ന​ട​ക്കു​ന്ന വി​വി​ധ ക​ർ​ഷ​ക സ​മ​ര​സ്ഥ​ല​ങ്ങ​ളി​ൽ അ​വ​താ​ർ സിം​ഗ് സ​ന്ദ​ർ​ശി​ച്ച് ഐ​ക്യാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നേ​ര​ത്തെ, ഫ​രീ​ദാ​ബാ​ദ്, മീ​റ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നും എം​പി​യാ​​യും അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.