ബിജെപിയുടെ ഗൂഢാലോചനയെന്നു കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി
Thursday, January 28, 2021 12:22 AM IST
ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട​യി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി​യ​തിനു പി​ന്നി​ൽ ബി​ജെ​പി​യു​ടെ ഗൂ​ഢാലോ​ച​ന​യെ​ന്ന് ക​ർ​ഷ​ക നേ​താ​വ് സ​ത്നാം സിം​ഗ് പ​ന്നു. ഡ​ൽ​ഹി ന​ഗ​ര​ത്തെ ചു​റ്റി ന​ട​ത്താ​നി​രു​ന്ന ട്രാ​ക്ട​ർ റാ​ലി ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ ആ​ദ്യ​മാ​യി പോ​ലീ​സ് ബാ​രി​ക്കേ​ഡ് ഇ​ടി​ച്ചുതെ​റി​പ്പി​ച്ചു മു​ന്നേ​റി​യ​ത് സ​ത്നാം സിം​ഗ് പ​ന്നു ഓ​ടി​ച്ചി​രു​ന്ന ട്രാ​ക്ട​റാ​ണ്. കി​സാ​ൻ മ​സ്ദൂ​ർ സം​ഘ​ർ​ഷ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​നാ​യി സ​ത്നാം സിം​ഗ് പ​റ​യു​ന്ന​ത് ചെ​ങ്കോ​ട്ട​യി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ത​ങ്ങ​ൾ​ക്ക് ഒ​രു പ​ങ്കു​മി​ല്ലെ​ന്നാ​ണ്.

ചെ​ങ്കോ​ട്ട​യി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളു​ടെ​യെ​ല്ലാം ഉ​ത്ത​ര​വാ​ദി​ത്തം ദീ​പ് സിം​ഗ് സി​ദ്ദു​വി​നു മാ​ത്ര​മാ​ണ്. അ​യാ​ൾ ബി​ജെ​പി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള​യാ​ളാ​ണ്. പോ​ലീ​സ് അ​യാ​ളെ ത​ട​യാ​തി​രു​ന്ന​തി​നു പി​ന്നി​ലും ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും സ​ത്നാം സിം​ഗ് പ​ന്നു പ​റ​ഞ്ഞു.


ട്രാ​ക്ട​ർ റാ​ലി​യു​ടെ റൂ​ട്ട് മാ​റ്റി​യ​ത് ത​ങ്ങ​ളെ അ​റി​യി​ച്ചി​രു​ന്നി​ല്ല. ഔ​ട്ട​ർ റിം​ഗ് റോ​ഡി​ൽ റാ​ലി ന​ട​ത്തു​മെ​ന്നു​മാ​ണ് ആ​ദ്യം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യും ഇ​തു ത​ന്നെ​യാ​ണു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, പി​ന്നീ​ട് ഈ ​തീ​രു​മാ​ന​ങ്ങ​ളി​ൽ മാ​റ്റ​മു​ണ്ടാ​യി. പോ​ലീ​സ് ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ മാ​ത്ര​മാ​ണ് ബാ​രി​ക്കേ​ഡ് ത​ക​ർ​ത്ത​തെ​ന്നും സ​ത്നാം സിം​ഗ് പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.