വാട്സ് ആപിന് ഇന്ത്യയിൽ ഭിന്ന നയമെന്നു കേന്ദ്രം
വാട്സ് ആപിന് ഇന്ത്യയിൽ ഭിന്ന നയമെന്നു കേന്ദ്രം
Tuesday, January 26, 2021 1:38 AM IST
ന്യൂ​ഡ​ൽ​ഹി: സ്വ​കാ​ര്യ​ത സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ൽ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ ഉ​പ​യോ​ക്താ​ക്ക​ളോ​ടു​ള്ള സ​മീ​പ​ന​മ​ല്ല, വാ​ട്സ് ആ​പ് ഇ​ന്ത്യ​യി​ൽ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​ത് ആ​ശ​ങ്കാ ജ​ന​ക​മാ​ണ്. ഇ​ക്കാ​ര്യം സ​ർ​ക്കാ​ർ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ചേ​ത​ൻ ശ​ർ​മ കോ​ട​തി​യെ അ​റി​യി​ച്ചു. അ​തേ​സ​മ​യം, സ്വകാ​ര്യ​ത ലം​ഘി​ക്ക​പ്പെ​ടു​മെ​ന്ന പ്ര​ശ്ന​മു​ണ്ടെ​ങ്കി​ൽ വാ​ട്സ് ആ​പ് ഡൗ​ണ്‍ലോ​ഡ് ചെ​യ്യാ​തി​രു​ന്നു​കൂ​ടേ​യെ​ന്നു കോ​ട​തി ചോ​ദി​ച്ചു.

വാ​ട്സ് ആ​പ് വി​വ​ര​ങ്ങ​ൾ ഫേ​സ്ബു​ക്കും മ​റ്റു​മാ​യി പ​ങ്കു​വ​യ്ക്ക​ണ​മെ​ന്ന പു​തി​യ ന​യ​ത്തെ ചോ​ദ്യം ചെ​യ്തു​ള്ള ഹ​ർ​ജി​യി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ട് അ​റി​യി​ച്ച​ത്. പു​തി​യ ന​യം അം​ഗീ​ക​രി​ക്കാ​തി​രി​ക്കാ​നു​ള്ള അ​വ​സ​രം യൂ​റോ​പ്യ​ൻ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വാ​ട്സ് ആ​പ്പ് ന​ൽ​കു​ന്നു​ണ്ട്. എ​ന്നാ​ൽ, ഇ​ന്ത്യ​യി​ൽ ഇ​ത് ഏ​ക​പ​ക്ഷീ​യ​മാ​യി അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​യാ​ണ്.


വി​വേ​ച​ന​പ​ര​മാ​യ ഈ ​ന​യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം തേ​ടി വാ​ട്സ് ആ​പ്പി​നു കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ത്ത് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും എ​എ​സ്ജി വ്യ​ക്ത​മാ​ക്കി. മാ​ർ​ച്ച് ഒ​ന്നി​നു കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.