രാഷ്‌ട്രപതി അനാച്ഛാദനം ചെയ്ത നേതാജിയുടെ ചിത്രത്തെച്ചൊല്ലി വിവാദം
Tuesday, January 26, 2021 12:34 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് അ​നാ​ച്ഛാ​ദ​നം ചെ​യ്ത നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ ചി​ത്ര​ത്തെ ചൊ​ല്ലി വി​വാ​ദം. രാം​നാ​ഥ് കോ​വി​ന്ദ് അ​നാ​ച്ഛാ​ദ​നം ചെ​യ്ത​ത് നേ​താ​ജി​യാ​യി വേ​ഷം കെ​ട്ടി​യ ബം​ഗാ​ളി അ​ഭി​നേ​താ​വ് പ്ര​സേ​ൻ​ജി​ത് ചാ​റ്റ​ർ​ജി​യു​ടെ​താ​ണ് എ​ന്നാ​ണ് ആ​രോ​പ​ണം. നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ 125-ാം ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ഷ്ട്ര​പ​തി ഭ​വ​നി​ലാ​ണ് രാം ​നാ​ഥ് കോ​വി​ന്ദ് ചി​ത്രം അ​നാ​ച്ഛാ​ദ​നം ചെ​യ്ത​ത്.

2019ൽ ​പു​റ​ത്തി​റ​ങ്ങി​യ ബം​ഗാ​ളി ചി​ത്രം ഗും​നാ​മി​യി​ൽ സു​ഭാ​ഷ് ച​ന്ദ്ര​ബോ​സാ​യി പ്ര​സെ​ൻ​ജി​ത് ചാ​റ്റ​ർ​ജി അ​ഭി​ന​യി​ച്ചി​രു​ന്നു. ഈ ​സി​നി​മ​യി​ലെ ചി​ത്ര​മാ​ണ് രാ​ഷ്ട്ര​പ​തി അ​നാ​ച്ഛാ​ദ​നം ചെ​യ്ത​ത് എ​ന്നാ​ണ് ആ​രോ​പ​ണം. ചി​ത്രം നേ​താ​ജി​യു​ടേ​ത​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ് എം​പി മ​ഹു​വ മൊ​യ്ത്ര ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രം​ഗ​ത്തെ​ത്തി. ’ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​ന് അ​ഞ്ചു​ല​ക്ഷം രൂ​പ ന​ൽ​കി​യ​ശേ​ഷം രാ​ഷ്ട്ര​പ​തി നേ​താ​ജി​യെ കു​റി​ച്ചു​ള്ള ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച പ്ര​സേ​ൻ​ജി​ത്തി​ന്‍റെ ഛായാ​ചി​ത്രം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ദൈ​വം ഇ​ന്ത്യ​യെ ര​ക്ഷി​ച്ചു’ എ​ന്നാ​യി​രു​ന്നു മ​ഹു​വ​യു​ടെ പോ​സ്റ്റ്.


എ​ന്നാ​ൽ, ചി​ത്രം നേ​താ​ജി​യു​ടേ​ത് ത​ന്നെ​യാ​ണെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​തി​ക​രി​ച്ചു. നേ​താ​ജി​യു​ടെ ശ​രി​ക്കു​ള്ള ചി​ത്ര​ത്തെ ആ​ധാ​ര​മാ​ക്കി​യാ​ണ് ഛായാ​ചി​ത്രം വ​ര​ച്ച​തെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ഇ​തി​ന് പി​ന്നാ​ലെ ട്വീ​റ്റ് മ​ഹു​വ മൊ​യ്ത്ര പി​ൻ​വ​ലി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.