കുടുംബത്തെ നിരീക്ഷിച്ചു ഭീഷണിപ്പെടുത്തി ഹാക്കർമാർ
കുടുംബത്തെ നിരീക്ഷിച്ചു ഭീഷണിപ്പെടുത്തി ഹാക്കർമാർ
Monday, January 25, 2021 12:21 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​ക്ക​ടു​ത്ത് ഗാ​സി​യാ​ബാ​ദി​ൽ ഒ​രു കു​ടും​ബ​ത്തെ ഒ​ന്ന​ട​ങ്കം നി​രീ​ക്ഷി​ച്ചു വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ഹാ​ക്ക​ർ​മാ​രു​ടെ ഭീ​ഷ​ണി. വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളും ന​ഗ്ന​ചി​ത്ര​ങ്ങ​ളും പ​ര​സ്യ​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി കു​ടും​ബാം​ഗ​ത്തി​ന്‍റെ കൈ​യി​ൽ നി​ന്ന് പ​ത്തു കോ​ടി രൂ​പ​യാ​ണ് ഹാ​ക്ക​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഗാ​സി​യാ​ബാ​ദി​ലെ വ​സു​ന്ധ​ര കോ​ള​നി​യി​ൽ നി​ന്നു​ള്ള രാ​ജീ​വ് കു​മാ​റാ​ണ് ത​ന്‍റെ ഇ- ​മെ​യി​ൽ ഉ​ൾ​പ്പെടെ​യു​ള്ള വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ഭീ​ഷ​ണി നേ​രി​ടു​ന്നു​വെ​ന്ന പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ- ​മെ​യി​ൽ വ​ഴി​യാ​ണ് രാ​ജീ​വ് കു​മാ​റി​നു ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്. പ​ത്തു കോ​ടി രൂ​പ ഉ​ട​ൻ ന​ൽ​കി​യി​ല്ലെ​ങ്കി​ലും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ഉ​ൾ​പ്പെടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ളും സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ളും ഇ​ന്‍റ​ർ​നെ​റ്റി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്നാ​ണു ഭീ​ഷ​ണി. ഓ​രോ നി​മി​ഷ​വും ത​ന്‍റെ കു​ടും​ബ​ത്തി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ഹാ​ക്ക​ർ​മാ​ർ അ​റി​യു​ന്നു​ണ്ടെ ന്നാ​ണ് രാ​ജീ​വ് കു​മാ​ർ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

ഓ​രോ അ​ന​ക്ക​വും നി​രീ​ക്ഷി​ക്കു​ന്ന ഹാ​ക്ക​ർ​മാ​ർ അ​ക്കാ​ര്യ​ങ്ങ​ൾ അ​പ്പ​പ്പോ​ൾ അ​റി​യി​ക്കു​ന്നു​മു​ണ്ട്. നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.