ട്രാക്‌ടർ റാലി ന​ട​ത്താ​ൻ ക​ർ​ഷ​ക​ർ​ക്ക് അനുമതി
Sunday, January 24, 2021 12:12 AM IST
ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ട്രാ​ക്‌​ട​ർ റാ​ലി ന​ട​ത്താ​ൻ ക​ർ​ഷ​ക​ർ​ക്ക് ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ അ​നു​മ​തി. ഡ​ൽ​ഹി അ​തി​ർ​ത്തി​ക്കു​ള്ളി​ൽ 100 കി​ലോ​മീ​റ്റ​ർ റാ​ലി ന​ട​ത്താ​നാ​ണ് അ​നു​മ​തി. ഡ​ൽ​ഹി പോ​ലീ​സു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഇ​തുസം​ബ​ന്ധി​ച്ച ധാ​ര​ണ​യു​ണ്ടാ​യ​തെ​ന്നും റൂ​ട്ട് മാ​പ്പ് സം​ബ​ന്ധി​ച്ച് ഉ​ട​ൻ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നും ക​ർ​ഷ​കനേ​താ​ക്ക​ൾ അ​റി​യി​ച്ചു. റാ​ലി സ​മാ​ധാ​നപ​ര​മാ​യി​രി​ക്കു​മെ​ന്ന് വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ൾ​ക്കൊ​പ്പം സ്വ​രാ​ജ് ഇ​ന്ത്യ നേ​താ​വ് യോ​ഗേ​ന്ദ്ര യാ​ദ​വ് അ​റി​യി​ച്ചു.

കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ഒ​രുല​ക്ഷം ട്രാ​ക്ട​റു​ക​ൾ അ​ണി​നി​ര​ത്തി​യു​ള്ള റാ​ലി​ക്കാ​ണ് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​നെ​യോ സു​ര​ക്ഷ​യെ​യോ ബാ​ധി​ക്കാ​ത്ത വി​ധ​ത്തി​ൽ റാ​ലി ന​ട​ത്തു​മെ​ന്നു ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ പോ​ലീ​സി​ന് ഉ​റ​പ്പു ന​ൽ​കി.


ഡ​ൽ​ഹി ഔ​ട്ട​ർ റിം​ഗ് റോ​ഡി​ലൂ​ടെ ട്രാ​ക്ട​റു​ക​ളു​മാ​യി റാ​ലി ന​ട​ത്താ​നാ​ണ് സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​യി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.