ശിവമോഗയിൽ സ്ഫോടനം; അഞ്ചു തൊഴിലാളികൾ മരിച്ചു
Saturday, January 23, 2021 1:05 AM IST
ശിവ​​​​​മോ​​​​​ഗ: ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ലെ ശി​​​​​വ​​​​​മോ​​​​​ഗ​​​​​യി​​​​​ൽ ലോ​​​​​റിയിൽ കൊ​​​​​ണ്ട‌ു​​​​​വ​​​​​ന്ന സ്ഫോ​​​​​ട​​​​​ക​​​​​വ​​​​​സ്തു​​​​​ക്ക​​​​​ൾ പൊ​​​​​ട്ടി​​​​​ത്തെ​​​​​റി​​​​​ച്ച് അ​​​ഞ്ചു തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ൾ മ​​​​​രി​​​​​ച്ചു. വ്യാ​​​​​ഴാ​​​​​ഴ്ച രാ​​​​​ത്രി​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​പ​​​​​ക​​​​​ടം. ലോ​​​​​റി​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളാ​​​​​ണു മ​​​​​രി​​​​​ച്ച​​​​​ത്. ഇ​​​​​വ​​​​​ർ ബി​​​​​ഹാ​​​​​ർ സ്വ​​​​​ദേ​​​​​ശി​​​​​ക​​​​​ളാ​​​​​ണ്. മ​​​​ര​​​​ണ​​​​സം​​​​ഖ്യ ഉ​​​​യ​​​​രാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

ഹു​​​​​ന​​​​​സോ​​​​​ഡു എ​​​​​ന്ന സ്ഥ​​​​​ല​​​​​ത്താ​​​​​ണു സ്ഫോ​​​​​ട​​​​​ന​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്. ക്വാ​​​​​റി​​​​​ക്കു സ​​​​​മീ​​​​​പം നി​​​​​ർ​​​​​ത്തി​​​​​യി​​​​​ട്ടി​​​​​രു​​​​​ന്ന ലോ​​​​​റി​​​​​യി​​​​​ലെ ജെ​​​​​ലാ​​​​​റ്റി​​​​​ൻ സ്റ്റി​​​​​ക്കു​​​​​ക​​​​​ൾ പൊ​​​​​ട്ടി​​​​​ത്തെ​​​​​റി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. മ​​​​​രി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ങ്ങ​​​​​ൾ തി​​​​​രി​​​​​ച്ച​​​​​റി​​​​​യാ​​​​​ത്ത​​​​​വി​​​​​ധം ഛിന്ന​​​​​ഭി​​​​​ന്ന​​​​​മാ​​​​​യി. തൊ​​​​​ട്ട​​​​​ടു​​​​​ത്തു​​​​​ള്ള ചി​​​​​ക്ക​​​​​മം​​​​​ഗ​​​​​ളൂ​​​​​രു, ദാ​​​​​വ​​​​​ൻ​​​​​ഗ​​​​​രെ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലും സ്ഫോ​​​​​ട​​​​​ന​​​​​ത്തി​​​​​ന്‍റെ പ്ര​​​​​ക​​​​​ന്പ​​​​​ന​​​​​മു​​​​​ണ്ടാ​​​​​യി. ഭൂ​​​​​ച​​​​​ല​​​​​ന​​​​​മാ​​​​​ണെ​​​​​ന്നു ക​​​​​രു​​​​​തി ജ​​​​​ന​​​​​ങ്ങ​​​​​ൾ പ​​​രി​​​ഭ്രാ​​​ന്ത​​​രാ​​​യി വീ​​​​​ടു​​​​​വി​​​​​ട്ടി​​​റ​​​ങ്ങി. നി​​​​​ര​​​​​വ​​​​​ധി വീ​​​​​ടു​​​​​ക​​​​​ളു​​​​​ടെ ജ​​​​​ന​​​​​ൽ​​​​​ച്ചി​​​​​ല്ലു​​​​​ക​​​​​ൾ ത​​​​​ക​​​​​ർ​​​​​ന്നു. റോ​​​​​ഡു​​​​​ക​​​​​ളി​​​​​ൽ വി​​​​​ള്ള​​​​​ലു​​​​​ണ്ടാ​​​​​യി.


അ​​​​പ​​​​ക​​​​ട​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ക്വാ​​​റി ഉ​​​ട​​​മ​​​യും മ​​​റ്റു ര​​​​ണ്ടു പേ​​​രും അ​​​​റ​​​​സ്റ്റി​​​ലാ​​​യി. സം​​​​ഭ​​​​വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ഉ​​​​ന്ന​​​​ത​​​​ത​​​​ല അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നു മു​​​​ഖ്യ​​​​മ​​​​ന്ത്രി ബി.​​​​എ​​​​സ്. യെ​​​​ദി​​​​യൂ​​​​ര​​​​പ്പ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു. മ​​​രി​​​ച്ച​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ വീ​​​തം മു​​​ഖ്യ​​​മ​​​ന്ത്രി ധ​​​ന​​​സ​​​ഹാ​​​യം പ്ര​​​ഖ്യാ​​​പി​​​ച്ചു. യെ​​​ദി​​​യൂ​​​ര​​​പ്പ​​​യു​​​ടെ ജി​​​ല്ല​​​യാ​​​ണു ശി​​​വ​​​മോ​​​ഗ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.