നടി രാഗിണി ദ്വിവേദിക്കു ജാമ്യം
നടി രാഗിണി ദ്വിവേദിക്കു ജാമ്യം
Friday, January 22, 2021 1:44 AM IST
ന്യൂ​ഡ​ൽ​ഹി: മ​യ​ക്കു​മ​രു​ന്നു കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ക​ന്ന​ഡ ന​ടി രാ​ഗി​ണി ദ്വി​വേ​ദി​ക്കു സു​പ്രീം കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ഇ​വ​രു​ടെ വ​സ​തി​യി​ൽനി​ന്നു മ​യ​ക്കു​മ​രു​ന്ന് തെ​ളി​വാ​യി ക​ണ്ടെ ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാണ് അ​റ​സ്റ്റ് ന​ട​ത്തി​യ​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. മ​തി​യാ​യ തെ​ളി​വു​ക​ളി​ല്ലാ​തെ​യാ​ണ് ന​ടി​യെ നാ​ർ​കോ​ട്ടി​ക് ഡ്ര​ഗ്സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്സ്റ്റാ​ൻ​സ​സ് നി​യ​മ പ്ര​കാ​രം 140 ദി​വ​സ​ത്തി​ലേ​റെ​യാ​യി ജ​യി​ലി​ലാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് രാ​ഗി​ണി​ക്കുവേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ സി​ദ്ധാ​ർ​ഥ് ലൂ​ത്റ വാ​ദി​ച്ചു.


അ​ന്താ​രാ​ഷ്‌​ട്ര മ​യ​ക്കു​മ​രു​ന്ന് റാ​ക്ക​റ്റു​മാ​യി രാഗിണിക്ക് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെന്നും ​മ​റ്റു​ള്ള​വ​ർ​ക്ക് എ​ത്തി​ച്ചു ന​ൽ​കു​ന്ന​തി​ൽ ഇ​വ​ർ​ക്ക് പ​ങ്കു​ണ്ടെന്നു​മാ​യി​രു​ന്നു ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​നു വേ​ണ്ടി ഹാജരായ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യു​ടെ വാ​ദം. രാ​ഗി​ണി​യു​ടെ ജാ​മ്യാ​പേ​ക്ഷ ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.