റെയിൽവേയിലെ കൈക്കൂലി: രണ്ടുകോടി രൂപകൂടി കണ്ടെടുത്തു
Wednesday, January 20, 2021 12:53 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: റെ​​​യി​​​ൽ​​​വേ​​​യി​​​ൽ റെ​​​യി​​​ൽ​​​വേ ക​​​രാ​​​റു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ൾ​​​പ്പെ​​​ട്ട കൈ​​​ക്കൂ​​​ലി​​​ക്കേ​​​സി​​​ൽ സൗ​​​ത്ത് ഡ​​​ൽ​​​ഹി​​​യി​​​ലെ സ്വ​​​കാ​​​ര്യ ഹോ​​​ട്ട​​​ലി​​​ൽ​​​നി​​​ന്ന് ഇ​​​ന്ന​​​ലെ ക​​​ണ​​​ക്കി​​​ൽ​​​പ്പെടാ​​​ത്ത 2.04 കോ​​​ടി രൂ​​​പ സി​​​ബി​​​ഐ ക​​​ണ്ടെ​​​ടു​​​ത്തു.

എ​​​ബി​​​സി​​​ഐ ഇ​​​ൻ​​​ഫ്രാസ്ട്ര​​​ക്ച​​​ർ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് ക​​​ന്പ​​​നി​​​യു​​​ടെ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വു​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​ണു പ​​​ണം പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്.

നോ​​​ർ​​​ത്ത് ഈ​​​സ്റ്റ് ഫ്രോ​​​ണ്ടി​​​യ​​​ർ റെ​​​യി​​​ൽ​​​വേ​​​യു​​​ടെ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ക​​​രാ​​​റു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നി​​​ര​​​വ​​​ധി ഉ​​​ത്ത​​​രേ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ സി​​​ബി​​​ഐ റെ​​​യ്ഡ് ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്.


ചീ​​​ഫ് അ​​​ഡ്മി​​​നി​​​ട്രേ​​​റ്റീ​​​വ് ഓ​​​ഫീ​​​സ​​​റും 1985 ബാ​​​ച്ച് ഐ​​​ആ​​​ർ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നു​​​മാ​​​യ മ​​​ഹേ​​​ന്ദ്ര​​​സിം​​​ഗ് ചൗ​​​ഹാ​​​നെ ര​​​ണ്ടു ദി​​​വ​​​സം മു​​​ന്പ് സി​​​ബി​​​ഐ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു.

ഒ​​​രു​​​കോ​​​ടി രൂ​​​പ കൈ​​​ക്കൂ​​​ലി വാ​​​ങ്ങി​​​യെ​​​ന്ന കേ​​​സി​​​ലാ​​​യി​​​രു​​​ന്നു അ​​​റ​​​സ്റ്റ്. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രി​​​ൽ​​​നി​​​ന്ന് ഇ​​​തു​​​വ​​​രെ 4.43 കോ​​​ടി രൂ​​​പ​​​യാ​​​ണ് സി​​​ബി​​​ഐ ക​​​ണ്ടെ​​​ടു​​​ത്ത​​​ത്. തി​​​രി​​​മാ​​​റി ന​​​ട​​​ന്ന​​​താ​​​യു​​​ള്ള പ​​​രാ​​​തി​​​ക​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് ഡ​​​ൽ​​​ഹി, ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ്, ആ​​​സാം, ത്രി​​​പു​​​ര, പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ തു​​​ട​​​ങ്ങി 26 ഇ​​​ട​​​ങ്ങ​​​ളി​​​ൽ സി​​​ബി​​​ഐ റെ​​​യ്ഡ് ന​​​ട​​​ത്തി 2.39 കോ​​​ടി രൂ​​​പ പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.