പുതിയ സ്വകാര്യതാ നയം പിൻവലിക്കണം: വാട്സ്ആപ്പിനോട് ഇന്ത്യ
പുതിയ സ്വകാര്യതാ നയം പിൻവലിക്കണം: വാട്സ്ആപ്പിനോട് ഇന്ത്യ
Wednesday, January 20, 2021 12:53 AM IST
ന്യൂ​ഡ​ൽ​ഹി: സ്വ​കാ​ര്യ​ത ന​യ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് വാ​ട്സ് ആ​പ്പിനോ​ട് ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടു. ഏ​ക​പ​ക്ഷീ​യ​മാ​യ ഇ​ത്ത​രം മാ​റ്റ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നു വാ​ട്സ്ആ​പ് സി​ഇ​ഒ വി​ൽ കാ​ത്ചാ​ർ​ട്ടി​ന് അ​യ​ച്ച ക​ത്തി​ൽ കേ​ന്ദ്ര ഇ​ല​ക്‌ട്രോണി​ക്സ് മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി. ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വാ​ട്സ്ആ​പ് ഉ​പ​യോ​ക്താ​ക്ക​ൾ ഇ​ന്ത്യ​യി​ലാ​ണ്. അ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ സേ​വ​ന വി​പ​ണി​ക​ളി​ൽ ഒ​ന്നാ​ണ് ഇ​ന്ത്യ.

ഇ​ന്ത്യ​ക്കാ​രു​ടെ സ്വ​കാ​ര്യ​ത​യെ മാ​നി​ച്ചേ പ​റ്റൂ. സ്വ​കാ​ര്യ​ത ന​യ​ത്തി​ൽ അ​ടു​ത്തി​ടെ ക​ന്പ​നി വ​രു​ത്തി​യ മാ​റ്റം ഇ​ന്ത്യ​ൻ പൗ​ര​ന്‍റെ സ്വ​യം നി​ർ​ണ​യാ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ലി​യ ആ​ശ​ങ്ക​ക​ൾ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. സ്വ​കാ​ര്യ​താ ന​യ​ത്തി​ൽ അ​ടു​ത്തി​ടെ വ​രു​ത്തി​യ മാ​റ്റം പി​ൻ​വ​ലി​ക്ക​ണം. വി​വ​ര​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത, തെ​ര​ഞ്ഞ​ടു​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം, ഡാ​റ്റ സു​ര​ക്ഷി​ത​ത്വം എ​ന്നി​വ സം​ബ​ന്ധി​ച്ച സ​മീ​പ​നം പു​ന​പ്പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഇ​ന്ത്യ വാ​ട്സ്ആ​പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പു​തി​യ പോ​ളി​സി അം​ഗീ​ക​രി​ക്കാ​ത്ത​വ​രു​ടെ സേ​വ​നം ഈ ​മാ​സ​ത്തോ​ടെ അ​വ​സാ​നി​പ്പി​ക്കും എ​ന്നാ​യി​രു​ന്നു നേ​ര​ത്തെ വാ​ട്സ്ആ​പ് അ​റി​യി​ച്ചി​രു​ന്ന​ത്. വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് അ​ടു​ത്ത മേ​യ് വ​രെ ഇ​ത് നീ​ട്ടി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.