നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്‍റെ ഒരുക്കങ്ങൾ, ഡൽഹിയിൽ പു​ല​രു​വോ​ളം ച​ർ​ച്ച​ക​ൾ
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്‍റെ ഒരുക്കങ്ങൾ, ഡൽഹിയിൽ പു​ല​രു​വോ​ളം ച​ർ​ച്ച​ക​ൾ
Tuesday, January 19, 2021 12:40 AM IST
ന്യൂ​ഡ​ൽ​ഹി: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പ​ദ​വി​യും മോ​ൽ​നോ​ട്ട സ​മി​തി​യു​ടെ ഘ​ട​ന​യും സം​ബ​ന്ധി​ച്ച് ഞാ​യ​റാ​ഴ്ച രാ​ത്രി ഡ​ൽ​ഹി​യി​ൽ തു​ട​ങ്ങി​യ കോ​ണ്‍ഗ്ര​സി​ന്‍റെ നേ​തൃ​ച​ർ​ച്ച ഇ​ന്ന​ലെ പു​ല​ർ​ച്ച വ​രെ നീ​ണ്ടു.

പി​ന്നീ​ടു രാ​വി​ലെ മു​ത​ൽ ന​ർ​മ​ദ അ​പ്പാ​ർ​ട്ട്മെ​ന്‍റ്സി​ലെ കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ വ​സ​തി​യി​ൽ മൂ​ന്ന​ര മ​ണി​ക്കൂ​റി​ലേ​റെ ച​ർ​ച്ച ന​ട​ത്തി​യാ​ണ് തീ​രു​മാ​ന​ങ്ങ​ളി​ലെ​ത്തി​യ​ത്. വേ​ണു​ഗോ​പാ​ലി​നും പു​റ​മെ താ​രീ​ഖ് അ​ൻ​വ​ർ, ഉ​മ്മ​ൻ ചാ​ണ്ടി, ചെ​ന്നി​ത്ത​ല, മു​ല്ല​പ്പ​ള്ളി എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് എ.​കെ. ആ​ന്‍റ​ണി​യു​ടെ വീ​ട്ടി​ലെ​ത്തി ഉ​മ്മ​ൻ ചാ​ണ്ടി ച​ർ​ച്ച ന​ട​ത്തി.

മാ​രത്തണ്‍ ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷ​മാ​ണു പ​ത്താം ന​ന്പ​ർ ജ​ൻ​പ​ഥി​ലെ​ത്തി സോ​ണി​യ ഗാ​ന്ധി​യും രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി കേ​ര​ള നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി​യ​ത്. ആ​ന്‍റ​ണി, താ​രീ​ഖ് അ​ൻ​വ​ർ, കെ.​സി. വേ​ണു​ഗോ​പാ​ൽ, ഉ​മ്മ​ൻ ചാ​ണ്ടി, ചെ​ന്നി​ത്ത​ല, മു​ല്ല​പ്പ​ള്ളി എ​ന്നി​വ​രു​മാ​യും രാ​ഹു​ലും സോ​ണി​യ​യും ന​ട​ത്തി​യ ച​ർ​ച്ച​ക​ളും ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം നീ​ണ്ടു.


കേ​ര​ള​ത്തി​ൽ ഒ​റ്റ​ക്കെ​ട്ടാ​യി യു​ഡി​എ​ഫി​ന്‍റെ വി​ജ​യം ഉ​റ​പ്പാ​ക്കു​മെ​ന്ന് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ചയ്ക്കു ശേഷം ആ​ന്‍റ​ണി അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ പു​റ​ത്തെ​ത്തി പ​ത്ര​ലേ​ഖ​ക​രോ​ടു പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി​യും ചെ​ന്നി​ത്ത​ല​യും നേരേ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങി. മു​ല്ല​പ്പ​ള്ളി ര​ണ്ടു ദി​വ​സം കൂ​ടി ഡ​ൽ​ഹി​യി​ൽ ത​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.